
കണ്ണൂര്‍:തദ്ദേശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലും ഫെബ്രുവരി 14, 15 തീയതികളില്‍ ക്ലീനിങ് ഡ്രൈവ് നടത്തും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്റെ സാന്നിധ്യത്തില്‍ നടന്ന തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. വാര്‍ഡ് അടിസ്ഥാനത്തില്‍ ഉത്സവ സ്ഥലങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട ടൗണുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണം നടത്തണം. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തില്‍ ഡ്രൈവിന് നേതൃത്വം നല്‍കണം.
പൊതുഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടന്നുവരുന്നുണ്ടെങ്കിലും പൊതുഇടങ്ങളില്‍ വലിച്ചെറിയുന്ന പ്രവണതയ്ക്ക് ഗണ്യമായ മാറ്റമില്ലാത്ത സാഹചര്യമുണ്ട്. രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നയും തുടരുന്നുണ്ട്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണം. ബോട്ടില്‍ ബൂത്തുകളും എംസിഎഫ് സംവിധാനങ്ങളും ഫലപ്രദമായി വിനിയോഗിക്കണം. മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിയെ ഏല്‍പ്പിക്കണം. ടേക്ക് എ ബ്രേക്ക് പദ്ധതിയും ഫലപ്രദമായി നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം, എബിസി സെന്റര്‍, പാലിയേറ്റീവ് കെയര്‍ എന്നീ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ ബിനോയ് കുര്യന്‍ നിര്‍ദ്ദേശിച്ചു.
സോളാര്‍ ഹാങ്ങിങ് ഫെന്‍സിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച പഞ്ചായത്തുകളില്‍ അറ്റകുറ്റപ്പണിക്ക് ജനകീയ ഇടപെടലിലൂടെ കൃത്യമായ സംവിധാനം ഒരുക്കണം. തെരുവുനായ ശല്യം പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ എബിസി സെന്ററുകള്‍ തുടങ്ങണം. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടില്ല എങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം. തെരുവു നായ്ക്കളെ പിടികൂടാന്‍ നിയോഗിച്ചവരുടെ സേവനം പഞ്ചായത്തുകള്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കാടു പിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങള്‍ വെട്ടിത്തെളിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപന പരിധിയില്‍ തോക്ക് ലൈസന്‍സ് ഉള്ള വ്യക്തികളുടെ ലിസ്റ്റ് തയ്യാറാക്കി ഫോറസ്റ്റ് വകുപ്പിന് നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ വളണ്ടിയര്‍മാരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
കലക്ട്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, തദ്ദേശസ്വയം ഭരണസ്ഥാപന അധ്യക്ഷന്‍മാര്‍, പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














