Hivision Channel

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. 14-ാം വകുപ്പ് പ്രകാരമായിരുന്നു ലോകായുക്തയില്‍ മാറ്റം വരുത്തിയിരുന്നത്. മുന്‍പ് ലോകായുക്ത എടുക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അംഗീകരിക്കണമെന്നതായിരുന്നു.

ഇങ്ങനെയാണ് കെടി ജലീലിന് മന്ത്രിസ്ഥാനം വരെ നഷ്ടമായത്. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. മന്ത്രിമാര്‍ക്കെതിരെയുളള ലോകായുക്ത വിധിയാണെങ്കില്‍ മുഖ്യമന്ത്രി പുനഃപരിശോധിക്കാമെന്നും മുഖ്യമന്ത്രിക്കെതിരെയാണ് വിധിയെങ്കില്‍ അത് ഗവര്‍ണര്‍ക്ക് പുനഃപരിശോധിക്കാമെന്നാണ് ഭേദഗതി വരുത്തിയത്.

ഇതിനെതിരെയാണ് മേശ് ചെന്നിത്തലയടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് നിയമഭേദഗതിക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. നിയമഭേദഗതി ഭരണഘടനപരമാണെന്നും ലോകായുക്തയുടെ ശിപാര്‍ശയില്‍ മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അത് നിലവില്‍ വന്നതായി കണക്കാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *