Hivision Channel

ജില്ലയില്‍ സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള 15 പിങ്ക് പോളിങ് സ്റ്റേഷനുകള്‍

നിയമസഭ തിരഞ്ഞെടുപ്പ് ദിവസം ജില്ലയില്‍ ഒരുങ്ങുന്നത് സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള 15 പിങ്ക് പോളിങ് സ്റ്റേഷനുകള്‍.

തളിപ്പറമ്പ് ഒഴികെ എല്ലാ മണ്ഡലങ്ങളിലും പിങ്ക് പോളിങ് സ്റ്റേഷനുണ്ട്. ചില മണ്ഡലങ്ങളില്‍ രണ്ടും.

പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്റ് പോളിങ് ഓഫീസര്‍, തേര്‍ഡ് പോളിങ് ഓഫീസര്‍ തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളാണ് എന്നതാണ് പിങ്ക് സ്റ്റേഷന്റെ പ്രത്യേകത.

ഇതിനു പുറമേ ഓരോ നിയമസഭ മണ്ഡലത്തിലും അഞ്ച് വീതം 55 മാതൃക പോളിങ് സ്റ്റേഷനുകളും ജില്ലയില്‍ ഉണ്ട്.

നിയമസഭ മണ്ഡലങ്ങളും പിങ്ക് പോളിംഗ് സ്റ്റേഷനുകളും:

പയ്യന്നൂര്‍-2 (എ.വി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കരിവെള്ളൂര്‍ ഈസ്റ്റ്, എ.വി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കരിവെള്ളൂര്‍ വെസ്റ്റ്),

കല്യാശ്ശേരി-1 (ഗവ. കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണപ്പുരം),

ഇരിക്കൂര്‍-1 (കമലിയ മദ്രസ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ ),

അഴീക്കോട്-2 (റഹ്മത്തുല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാങ്കടവ്, ഗവ. മാപ്പിള യു പി സ്‌കൂള്‍ കാട്ടാമ്പള്ളി),

കണ്ണൂര്‍-2 (വാരം യു പി സ്‌കൂള്‍, ഗവ. എച്ച് എസ് എസ് മുണ്ടേരി),

ധര്‍മ്മടം-1 (ലീഗല്‍ സ്റ്റഡി സെന്റര്‍ പാലയാട്),

തലശ്ശേരി-1 (കോളേജ് ഓഫ് നഴ്‌സിംഗ് തലശ്ശേരി ലക്ചര്‍ ഹാള്‍),

കൂത്തുപറമ്പ്-2 (ജി എച്ച് എസ് എസ് കോട്ടയം മലബാര്‍, രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച് എസ് എസ് മൊകേരി),

മട്ടന്നൂര്‍-2 (കൊതേരി എ എല്‍ പി എസ്, ഗവ. എച്ച് എസ് എസ് മമ്പറം),

പേരാവൂര്‍-1 (സെന്റ് ജോസഫ് യു പി സ്‌കൂള്‍ കുന്നോത്ത്).

Leave a Comment

Your email address will not be published. Required fields are marked *