Hivision Channel

ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി 20യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചു. ട്വന്റി 20യുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു.

രാജിവെക്കുമെന്ന് നേരത്തെ സാബുവിനോട് പറഞ്ഞിരുന്നുവെന്ന് പൂജ പറഞ്ഞു. നേരത്തെ രാജിവച്ച ഒരു അംഗം വാഹനാപകടത്തില്‍ മരിച്ചു എന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി -20യുടെ നിലപാട് മതേതരത്വത്തിന് എതിരാണ്. അതില്‍ അതൃപ്തിയുള്ളതിനാലാണ് രാജി അവര്‍ പറഞ്ഞു.

നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. നിലവില്‍ ട്വന്റി -20 7 , യുഡിഎഫ് 7 എന്നിങ്ങനെയാണ് കക്ഷിനില. പൂജ ജോമോന്‍ രാജിവെക്കുന്നതോടെ ട്വന്റി20 ക്ക് പൂതൃക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായി.

Leave a Comment

Your email address will not be published. Required fields are marked *