
ധര്‍മ്മടം: മലബാറിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ അക്കരെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് 28 ന് ആരംഭിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ചുരുങ്ങിയ ദിവസങ്ങളില്‍ കൊട്ടിയൂര്‍ എത്തിയത്. ഗതാഗതക്കുരുക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൊണ്ട് ബുദ്ധിമുട്ടുന്ന മലയോര ഗ്രാമമാണ് കൊട്ടിയൂര്‍. രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സ് ഗതാഗതക്കുരുക്കിലകപ്പെട്ട ദാരുണമായ ഒരു ജീവഹാനി കഴിഞ്ഞ തീര്‍ത്ഥാടന കാലയളവില്‍ സംഭവിച്ചിരുന്നു.
ഈ വര്‍ഷത്തെ തീര്‍ത്ഥാടന കാലം സമാഗതമായിരിക്കെ സുഗമവും അപായരഹിതവുമായ തീര്‍ത്ഥാടന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി പ്രമേയത്തിലൂടെആവശ്യപ്പെട്ടു. പ്രസിഡണ്ട്
കാനപ്രം ഈശ്വരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സിക്രട്ടറി പി.എസ്.മോഹനന്‍ കൊട്ടിയൂര്‍ പ്രമേയം അവതരിപ്പിച്ചു. അനില്‍ തിരുവങ്ങാട്
,ഷാജി കരിപ്പത്ത്, പ്രകാശന്‍ മേലൂര്‍, ഗിരീഷ് പണിക്കര്‍, രഞ്ചന്‍ കയനാടത്ത് ,വികാസ് നരോണ്‍
എന്നിവര്‍ സംസാരിച്ചു














