
മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചര്‍ച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കും. തീയതി പറയാനില്ല. ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷന്‍ കൃത്യമായ മറുപടി നല്‍കിയില്ല.
ജനമനസിലെ അപ്രീയം പരിഹരിക്കാന്‍ ഇന്നലെ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ നടപടി ഒഴിവാക്കാന്‍ എല്ലാവരും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും മല്ലികര്‍ജുന്‍ ഖര്‍ഗെയും ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അവരുടെ മുന്നില്‍ വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു.














