Hivision Channel

ഓണത്തിന് ഒരു കൊട്ട പൂവ്;ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം

കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം കണിച്ചാറില്‍ നടന്നു.കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ്. ചാക്കോ തൈക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലാലി ജോസ്, വിനോയ് ജോര്‍ജ് , സിന്ധു സുരേഷ് ,ഭരണസമിതി അംഗങ്ങളായ തോമസ് പയ്യപ്പള്ളില്‍, ഷീബ തോമസ്,ജിബിന്‍ ജെയ്‌സണ്‍,ജില്‍സണ്‍ ഇടാത്തനാല്‍, മിനി,ബിന്ദു ജിമ്മി, കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, അസി.സെക്രട്ടറി ഷൈജു വര്‍ഗീസ്, കുടുംബശ്രീ സി. ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത,കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, കൃഷി അസിസ്റ്റന്റ് ഇ.എം ശരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *