
കണിച്ചാര്‍: കൃഷി ഭവന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും കണിച്ചാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം കണിച്ചാറില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോള്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലാലി ജോസ്, വിനോയ് ജോര്‍ജ് , സിന്ധു സുരേഷ് ഭരണസമിതി അംഗങ്ങളായ തോമസ് പയ്യപ്പള്ളില്‍, ഷീബ തോമസ്,ജിബിന്‍ ജെയ്‌സണ്‍,
ജില്‍സണ്‍ ഇടാത്തനാല്‍, മിനി,ബിന്ദു ജിമ്മി, കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, അസി. സെക്രട്ടറി ഷൈജു വര്‍ഗീസ്, കുടുംബശ്രീ സി. ഡി
എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല,കണിച്ചാര്‍ കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, കൃഷി അസിസ്റ്റന്റ് ഇ. എം ശരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു














