
സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സപ്ലൈകോക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖ. ബാങ്ക് വായ്പയെടുത്തതും വിതരണക്കാര്‍ക്ക് നല്‍കാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രം. മാര്‍ച്ച് 31 വരെയുളള കണക്കാണിത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയില്ല.
സര്‍ക്കാര്‍ നല്‍കുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകള്‍ നികത്തി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നതാണ് സപ്ലൈകോ നേരിടുന്ന വെല്ലുവിളി. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടലും കൂടുതല്‍ സഹായം നല്‍കണമെന്നുമാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. വിതരണക്കാര്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിരുന്നു. ഓണക്കാലം വരാന്‍ ഇരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.














