
മലപ്പുറം കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ഒരാള്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരുക്കേറ്റവരെ കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബസിനുള്ളില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ ബസിന്റെ ഒരുഭാഗം പൊളിച്ചാണ് പുറത്തെടുത്തത്, തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഡിഫന്‍ഡര്‍ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു.














