
കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വീട്ടില്‍ വെള്ളം കയറിയ എല്ലാവര്‍ക്കും 10,000 രൂപ നല്‍കുമെന്നും സംസ്‌കാര കര്‍മ്മങ്ങള്‍ക്കും 10000 രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024ല്‍ തൃശ്ശൂരില്‍ കാലവര്‍ഷക്കെടുതിയില്‍ ബാക്കി നല്‍കാനുള്ള ധനസഹായം അനുവദിച്ചു. കാലവര്‍ഷക്കെടുതിയില്‍ 26പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ത്യക്ക് മാതൃകയാകുന്ന വിധത്തില്‍ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനം ഉണ്ടാക്കും. ഫ്‌ലഡ് മാപ്പിംഗ് അടക്കം നടത്തും. ഡാമുകളിലെ മണല്‍ നീക്കും. നദികളില്‍ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യവും നീക്കം ചെയ്യും. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഡാം മാനേജ്മന്റിന് ആധുനിക സംവിധാനം കൊണ്ടുവരും. എഐ ഡ്രിവണ്‍ സംവിധാനം ഒരുക്കും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് പ്രഗത്ഭരുടെ വലിയ സംഘം വരും. നദിതീര കയ്യേറ്റം കണ്ടെത്താന്‍ ലാന്റ് ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. തെറ്റ് പറ്റിയെന്ന് മന്ത്രി തന്നെ പറഞ്ഞല്ലോ. വിവാദത്തിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.














