Hivision Channel

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് 9 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.

ഓണം ദിവസമായ നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിനുള്ള വിലക്ക് ഇന്നും നാളെയും തുടരും. മറ്റന്നാളോടുകൂടി മഴ കുറയാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ആണ് മഴ ശക്തിപ്പെടാനുള്ള കാരണം. കേരളം കര്‍ണാടക ലക്ഷദ്വീപീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും നാളെയും തുടരും.

Leave a Comment

Your email address will not be published. Required fields are marked *