
നീറ്റ് പരീക്ഷ 2027 മുതല്‍ ഓണ്‍ലൈന്‍ ആയേക്കുമെന്ന് സൂചന. 2027ല്‍ പരീക്ഷ ഓണ്‍ലൈന്‍ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദന്‍ നിലേകനി പാനല്‍ അവതരിപ്പിച്ചത്. ജെഇഇ മാതൃകയില്‍ സിബിറ്റി പരീക്ഷ രീതിയില്‍ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതല്‍ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ 1,000 ടെസ്റ്റിംഗ് സെന്ററുകള്‍ ഒരുക്കും. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം.














