Hivision Channel

ഇരിട്ടി വളള്യാട് സ്വദേശി പനി ബാധിച്ച് മരിച്ചു

ഇരിട്ടി: വളള്യാട് സ്വദേശിയായ യുവാവ് മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച് മരിച്ചു.വളള്യാട് പുളിമുക്കിലെ പുച്ചിരിയന്‍ ഹൗസില്‍ ധനേഷ് (40) ആണ് മലപ്പുറം പാണ്ടിക്കാട് താമസസ്ഥലത്ത് പനി ബാധിച്ച് മരിച്ചത്.
വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പ്രവൃത്തിയുടെ കരാര്‍ ജീവനക്കാരനായ ധനേഷ് പനിബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ താമസിക്കുന്ന മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് സഹതൊഴിലാളികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
ഇരിട്ടി ടൗണില്‍ ഏറെക്കാലം ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു.പരേതനായ പുച്ചിരിയന്‍ കുഞ്ഞികണ്ണന്റെയുംസരസ്വതിയുടെയും മകനാണ്.
ഭാര്യ:രമ്യ.
മകന്‍: ബിലാന്‍.
സഹോദരി: ധന്യ.
ശനിയാഴ്ച ഉച്ചയോടെ വളള്യാട് പുളിമുക്കിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് 3 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

Leave a Comment

Your email address will not be published. Required fields are marked *