Hivision Channel

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു, അവധിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി

കോടശ്ശേരി പഞ്ചായത്തിലെ ചായ്പന്‍കുഴി സര്‍ക്കാര്‍ യു പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണെങ്കിലും അവധി ദിവസമായതിനാല്‍ അപകടം ഒഴിവായി. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും ഓപ്പണ്‍ സ്റ്റേജും പൂര്‍ണ്ണമായി തകര്‍ന്നു വീണു. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനായി റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. ഇതിന് പിന്നാലെ ക്ലാസുകള്‍ നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന കെട്ടിടഭാഗവും തകര്‍ന്നു. ഇന്ന് ശ്രീകൃഷ്ണ ജയന്തിയുടെ അവധിയായിരുന്നതിനാല്‍ മാത്രമാണ് സ്‌കൂളില്‍ വന്‍ ദുരന്തം ഒഴിവായത്.

Leave a Comment

Your email address will not be published. Required fields are marked *