
സിനിമയ്ക്ക് വ്യവസായ പദവി നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ത്യയില്‍ ആദ്യമായി സിനിമക്കു വ്യവസായ സ്റ്റാറ്റസ് നല്‍കുക കേരളം ആയിരിക്കും. സിനിമയ്ക്ക് വ്യവസായ പദവി നല്‍കാനുള്ള പഠനം സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടന്‍ നിയമിക്കും. സമയം ഇല്ലാത്ത പ്രമുഖരെ ചലച്ചിത്ര അക്കാദമി അധ്യക്ഷനാക്കില്ലെന്നും ഉദ്യോഗസ്ഥഭരണം അക്കാദമികളില്‍ അനുവദിക്കില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ്
സര്‍ക്കാര്‍ ബജറ്റിലെ വ്യവസായ വികസന വിഹിതം സിനിമക്കും ഉപയോഗിക്കാന്‍ കഴിയും. തിയറ്ററിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അത് സംരംഭമായി തുടങ്ങുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയെന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അക്കാദമി അധ്യക്ഷ നിയമനം പെട്ടെന്ന് നടക്കുമെന്നും ഇപ്പോള്‍ തന്നെ അക്കാദമി ഭരണ സമിതി വൈകിയെന്നും മന്ത്രി പറഞ്ഞു. നല്ല ആളുകളുടെ എണ്ണം കൂടിയതുകൊണ്ടുള്ള കാലതാമസമാണെന്നും മന്ത്രി പറഞ്ഞു. വകുപ്പ് ചെയ്യാന്‍ ഉള്ളത് എല്ലാം ചെയ്തു കഴിഞ്ഞു. ഇനി വൈകാതെ ഉത്തരവ് ഇറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
അക്കാദമി നിയമനങ്ങളില്‍ മാനദണ്ഡം പ്രവര്‍ത്തനം തന്നെ ആയിരിക്കും. സ്ഥാപനം നടത്തി കൊണ്ടുപോകാന്‍ സമയം ഉള്ള പരിചയ സമ്പന്നരെയാണ് നിയമിക്കുക. ഉദ്യോഗസ്ഥഭരണം അക്കാദമികളില്‍ പാടില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. ഫിലിം ഫെസ്റ്റിവെലും അവാര്‍ഡ് നല്‍കലും മാത്രമല്ല അക്കാദമിയുടെ ചുമതലയെന്നും നല്ല സിനിമാ സാക്ഷരത ഉണ്ടാക്കാന്‍ അക്കാദമിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു














