
ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അവകാശങ്ങളിലും അധികാരങ്ങളിലും സര്‍ക്കാര്‍ കൈവെക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍. ദര്‍ശനം സുഗമമാക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. നിലവില്‍ നിയമനിര്‍മ്മാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാല്‍ നിയമനിര്‍മ്മാണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിയമനിര്‍മ്മാണം ഉണ്ടാകും. മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടനം നല്ല രീതിയില്‍ നടത്താനാണ് ശ്രമിക്കുന്നത്. അത് നല്ല രീതിയില്‍ നടക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ദര്‍ശനത്തിന് മുടക്കം സംഭവിച്ചാല്‍ ദേവസ്വം ബോര്‍ഡിനെ അല്ല സര്‍ക്കാരിനെയാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്. അടുത്ത ദിവസം മുഖ്യമന്ത്രി പമ്പയില്‍ വിശദയോഗം നടത്തുമെന്ന് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. രമ്യ ഹരിദാസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. രമ്യ നിയമസഭയില്‍ അപേക്ഷ കൊടുത്ത കാര്യത്തെ പറ്റി അറിയില്ല. പാര്‍ട്ടി നടപടി എടുത്താല്‍ അതിനപ്പുറം ഒന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ആയാലും എംപി ആയാലും എംഎല്‍എ ആയാലും പാര്‍ട്ടിക്ക് വിധേയരാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ തീരുമാനങ്ങളെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.














