Hivision Channel

മെ​സി വി​വാ​ദം: പി​എം​എ​ല്‍​എ പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ഇ​ഡി

അ​ര്‍​ജ​ന്‍റീ​ന ടീ​മി​ന്‍റെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ ഇ​ട​പാ​ടി​ല്‍ സ്‌​പോ​ണ്‍​സ​റാ​യി​രു​ന്ന റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്കെ​തി​രെ എ​സ്‌​ഐ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ​ത് കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ തേ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ​(ഇ​ഡി). എ​ഫ്‌​ഐ​ആ​ര്‍ വി​വ​ര​ങ്ങ​ളും റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി​യു​ടെ ക​ള​മ​ശേ​രി​യി​ലെ ഓഫി​സി​ല​ട​ക്കം ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ചി​ട​ങ്ങ​ളി​ല്‍ ഒ​രേ​സ​മ​യം ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​തി​ല്‍ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​ഡി തേ​ടി.

ക​ള്ള​പ്പ​ണ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം(​പി​എം​എ​ല്‍​എ) ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ഇ​ഡി. പൊ​ലി​സോ മ​റ്റ് ഏ​ജ​ന്‍​സി​ക​ളോ എ​ടു​ത്ത കേ​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി മാ​ത്ര​മേ പി​എം​എ​ല്‍​എ കേ​സ് എ​ടു​ക്കാ​ന്‍ സാ​ധി​ക്കൂ എ​ന്ന​തി​നാ​ലാ​ണ് ഇ​ഡി എ​ഫ്‌​ഐ​ആ​ര്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.

കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട​ര്‍ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍ ഒ​ന്നാം പ്ര​തി​യും ക​മ്പ​നി ര​ണ്ടാം പ്ര​തി​യു​മാ​ണ്. സ​ര്‍​ക്കാ​രി​നെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ച്ചു, ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി വ​ഞ്ച​നാ​കു​റ്റ​ത്തി​നാ​ണ് എ​സ്‌​ഐ​ടി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. കേ​സി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കും.

മെ​സി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്പ​നി വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് 126 കോ​ടി രൂ​പ കൈ​മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ട​ലം​ഘ​ന​ത്തി​ന് (ഫെ​മ) ഇ​ഡി നേ​ര​ത്തെ കേ​സ് എ​ടു​ത്തി​രു​ന്നു. പി​എം​എ​ല്‍​എ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തോ​ടെ ഇ​ഡി​യു​ടെ നീ​ക്കം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ഡി ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നു വ​രി​ക​യാ​ണ്.

Leave a Comment

Your email address will not be published. Required fields are marked *