
ഡല്‍ഹിയില്‍ കൊടുംക്രൂരത. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഒരു യുവാവിനെയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഖഡ്ഡ കോളനി സ്വദേശി ശിവം എന്ന ചുച്ഛുവിനെയും 16,17 വയസ്സ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെയുമാണ് പൊലീസ് പിടികൂടിയത്.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ്ന?ഗര്‍ മേഖലയിലെ ആളൊഴിഞ്ഞ കൃഷിയിടത്തില്‍ സെപ്റ്റംബര്‍ 13-ന് അഴുകിയനിലയില്‍ 16 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ക്രൂരത പുറംലോകമറിയുന്നത്. അഴുകിയനിലയില്‍ കൈകള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വേര്‍പ്പെട്ടനിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിലഭാ?ഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ചനിലയിലുമായിരുന്നു. തുടര്‍ന്ന് എങ്ങനെ മൃതദേഹം ഇവിടെയെത്തി എന്ന് കണ്ടെത്താനായിരുന്നു പൊലീസിന്റെ ശ്രമം.
അന്വേഷണത്തിന്റെ ഭാ?ഗമായി പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഏകദേശം 50-ഓളം സിസിടിവി ക്യാമറകളിലെ പലദിവസങ്ങളിലായുള്ള ??ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ഈ പരിശോധനയിലാണ് സംശായസ്പദമായ രീതിയില്‍ ഒരു ടെമ്പോ വാനിന്റെ സാന്നിധ്യം കണ്ടെത്തിയത്. ടെമ്പോയുടെ നമ്പര്‍ വ്യക്തമായിരുന്നില്ല. ഇതോടെ ടെമ്പോ വാന്‍ വന്ന വഴികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഇതോടെ വാനിന്റെ നമ്പര്‍ തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് സംഭവദിവസം വാനില്‍ യാത്രചെയ്തിരുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 15-ന് അര്‍ധരാത്രിയോടെ റെയ്ഡ് നടത്തി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.














