മണത്തണ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദേവസ്യ മേച്ചേരിയെയും, ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ രാമചന്ദ്രനുമുള്ള സ്വീകരണവും ആശ്രയ പദ്ധതിയുടെ മേഖല തല ഉദ്ഘാടനവും മണത്തണയില്‍ നടന്നു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഇരുവരെയും സ്വീകരിച്ച് വ്യാപാര ഭവനില്‍ എത്തിച്ചത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ കെ.വി.വി.ഇ.എസ് കണ്ണൂര്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ആശ്രയ പദ്ധതിയുടെ മേഖലാ തല ഉദ്ഘാടനം മണത്തണ യൂണിറ്റില്‍ വെച്ച് ദേവസ്യ മേച്ചേരി നിര്‍വഹിച്ചു.വ്യാപാരികളെയും, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെയും സംരക്ഷണം ലക്ഷ്യമാക്കിയാണ് ആശ്രയ പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയില്‍ ചേരുന്ന അംഗങ്ങള്‍ മരണപെടുകയാണെങ്കില്‍ അവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും രോഗ ചികിത്സക്ക് അഞ്ച് ലക്ഷം രൂപ വരെയും ലഭിക്കുന്ന പദ്ധതിയാണിത്. കെ.വി.വി.ഇ.എസ് മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി.എം.ജെ അധ്യക്ഷനായ ചടങ്ങില്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.സി പ്രവീണ്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ രാമചന്ദ്രന്‍, കേളകം മേഖലാ പ്രസിഡണ്ട് എസ്.ജെ തോമസ്, ജില്ലാ സെക്രട്ടറി സുധാകരന്‍, യൂണിറ്റ് വനിതാ വിംഗ് പ്രസിഡണ്ട് ബിന്ദു സോമന്‍, പേരാവൂര്‍ യൂണിറ്റ് സെക്രട്ടറി പുരുഷോത്തമന്‍, യൂണിറ്റ് ട്രഷറര്‍ ആക്കല്‍ രാജന്‍, യൂത്ത് വിംഗ് പ്രസിഡണ്ട് സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.