Hivision Channel

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

പടിയൂര്‍: ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. പടിയൂര്‍ സ്വദേശി കാരിക്കക്കുന്നേല്‍ ആല്‍ബിന്‍ ജോര്‍ജ് (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉളിക്കല്‍ പയ്യാവൂര്‍ റൂട്ടില്‍ നുച്ച്യാട് പാലത്തിന് മുകളില്‍ ബൈക്ക് അപകടത്തില്‍പെട്ടതിന് തുടര്‍ന്ന് ആല്‍ബിന്‍ വീണുകിടക്കുന്നതാണ് ഇതുവഴി പോവുകയായിരുന്ന യാത്രക്കാര്‍ കണ്ടത്. ഉടന്‍ തന്നെ ആല്‍ബിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.തോമസ് -മിനി ദമ്പതികളുടെ മകനാണ് ആല്‍ബിന്‍.സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് നെല്ലിക്കാംപൊയില്‍ ഫൊറോന പള്ളി സെമിത്തേരിയില്‍.

Leave a Comment

Your email address will not be published. Required fields are marked *