Hivision Channel

പാന്‍ ഇന്ത്യ ലീഗല്‍ ബോധവത്കരണ ക്യാമ്പയിന്‍

ആറളം: പാന്‍ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ആറളം ഫാം പട്ടിക വര്‍ഗ്ഗ പ്രീമെട്രിക് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിന്‍സി ആന്‍ പീറ്റര്‍ ജോസഫ് മുഖ്യാതിഥിയായി. വാര്‍ഡ് അംഗം മിനി ദിനേശന്‍ അധ്യക്ഷയായി. അഡ്വ. ലിസ്മരിയ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ശോഭ,ആറളം എസ്.ഐ വി.ജെ.ജോസഫ്, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പ്രദീപന്‍,പാരാ ലീഗല്‍ വോളണ്ടിയര്‍മാരായ വാഴയില്‍ ഭാസ്‌ക്കരന്‍, പ്രദീപന്‍ തില്ലങ്കേരി, എസ്.ടി. പ്രൊമോട്ടര്‍ ജോയല്‍, വാര്‍ഡന്‍ എം.പി മുനീബ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *