
പത്തനംതിട്ട അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ വെച്ച മൃതദേഹം ഫ്രീസര്‍ തകരാറിനെ തുടര്‍ന്ന് അഴുകിയെന്ന് പരാതി. ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിസമ്മതിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടൂര്‍ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസര്‍ കേടായതിനെത്തുടര്‍ന്ന് അഴുകിയത്. ഇന്ന് രാവിലെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസര്‍ തുറന്നപ്പോള്‍ ദുര്‍ഗന്ധം വരികയായിരുന്നു. പേരിനാണ് ഫ്രീസര്‍ ഉണ്ടായിരുന്നതെന്നും. കഴിഞ്ഞ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികാരനാണ് ഉണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.മോര്‍ച്ചറിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധം നടത്തി.













