Hivision Channel

ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേരുചേര്‍ത്ത് ; പേര് വെട്ടാന്‍ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേര് ചേര്‍ത്തെന്ന് പരാതി. പേര് ചേര്‍ത്തത് കാര്‍ഡ് ഉടമയുടെ ഭര്‍തൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചുകൊണ്ട്. എന്നാല്‍ കാര്‍ഡ് ഉടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരന്‍ വ്യക്തമാക്കുന്നു. പരാതിയില്‍ നടപടിയുമായി അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ നടപടി എടുത്തു.ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാനാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ ഉത്തരവ്.തുവയൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

കാര്‍ഡ് ഉടമ 2024 സെപ്റ്റംബര്‍ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . നിലവില്‍ ഈ മേല്‍വിലാസത്തില്‍ താമസിക്കാരില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ റേഷന്‍ കാര്‍ഡ് റദ്ദാക്കാനും ഉത്തരവുണ്ട്. അതേസമയം, വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *