Hivision Channel

തലശേരി ഇരട്ടക്കൊലപാതകം; കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി

തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി. പാറായി ബാബു ആണ് ആയുധം എടുത്തത്. കൊലപാതകത്തിനായി പോയ ഓട്ടോയും കണ്ടെത്തി. മൂന്നാം പ്രതി സന്ദീപിന്റെ വീടിനടുത്താണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. ആയുധം ഒളിപ്പിച്ച ശേഷം കര്‍ണാടകയിലേക്ക് കടക്കാനായിരുന്നു ശ്രമമെന്നും കൊലപാതകം വളരെ ആസൂത്രിതമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തലശ്ശേരി സ്വദേശികളായ പാറായി ബാബു, ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കേസിലെ പ്രധാന പ്രതിയായ പാറായി ബാബു ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബാബു സഞ്ചരിച്ച കാര്‍ വളഞ്ഞിട്ട് സാഹസികമായാണ് പൊലീസ് ഇയാളെ കീഴ്‌പെടുത്തിയത്. ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെക്കൂടി പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *