Hivision Channel

Local News

ബോംബ് രാഷ്ട്രീയം രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കണം: മുസ്ലിം ലീഗ്

കാക്കയങ്ങാട് അയിച്ചോത്ത് നടന്ന ബോംബ് സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
നേരത്തെയും ഈ വീട്ടിൽ സ്ഫോടനം നടക്കുകയും ഗൃഹനാഥൻ്റെ വിരൽ അറ്റ് പോകുകയും ചെയ്തിരുന്നു. പോലീസിൻ്റെ നിഷ്ക്രിയത്വവും അലംഭാവവുമാണ് ഈ മേഖലയിൽ സ്ഫോടനം ആവർത്തിക്കുന്നത്.
സമാധാനം നിലനിൽക്കുന്ന കാക്കയങ്ങാട് പ്രദേശത്ത് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടി രാഷ്ട്രീയ പാർട്ടിക്കാർ അവസാനിപ്പിക്കണമെന്നും ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ സമാധാന കാംക്ഷികളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് , ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ എന്നിവർ അഭിപ്രായപ്പെട്ടു.

കാക്കയങ്ങാട് ആയിച്ചോത്ത് സ്ഫോടനം

ഭാര്യക്കും ഭർത്താവിനും പരിക്ക്.
ആയിച്ചോത്ത് സ്വദേശി സന്തോഷ് ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും

പേരാവൂര്‍:ത്രിപുരയിലെ ആര്‍ എസ് എസ് ,ബിജെപി അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.വി ജി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ എം രാജന്‍,കെ സുധാകരന്‍,കെ എ രജീഷ്,ടി വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം

ഇരിട്ടി:ത്രിപുരയില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ നടക്കുന്ന അക്രമവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച ഇടതുപക്ഷ എംപിമാര്‍ക്കെതിരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.പി യു ചാക്കോച്ചന്‍ ,കെ സി സുരേഷ് ബാബു,പി അശോകന്‍,കെ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

ആള്‍ കേരള ടൈലേര്‍സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് ലയന കണ്‍വന്‍ഷന്‍

പേരാവൂര്‍:ആള്‍ കേരള ടൈലേര്‍സ് അസോസിയേഷന്‍ പേരാവൂര്‍ യൂണിറ്റ് ലയന കണ്‍വന്‍ഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. ഷാനിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ഇ ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ വി സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡണ്ട് കെ വി ബാലന്‍, ജില്ലാ ട്രഷറര്‍ എ.കെ.ശ്രീധരന്‍ ,ഏരിയ ട്രഷറര്‍ കെ പ്രേമന്‍,പി പി മാത്യു എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായ നിഷ.സിയെ പ്രസിഡന്റായും,കെ ബിന്ദുവിനെ സെക്രട്ടറിയായും മധുവിനെ ട്രഷററായും തെരഞ്ഞെടുത്തു…

സംസ്ഥാനതല ഖാദി എക്സ്പോയ്ക്ക് കണ്ണൂരില്‍ തുടക്കമായി

കേന്ദ്ര ഖാദി കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംയുക്തമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഖാദി ഗ്രാമ വ്യവസായ പ്രദര്‍ശന വിപണന മേള ‘ഖാദി എക്സ്പോ 2023’ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ രംഗത്തുള്ളവരോട് ഖാദി ഉല്‍പ്പന്നങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സര്‍ക്കുലര്‍ ഇറക്കിയതായി അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായി ഖാദി കോട്ട് നിര്‍മ്മിച്ചു വിതരണം ചെയ്തുവരുന്നു. സംസ്ഥാന ജീവനക്കാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഖാദിയോട് അനുഭാവ പൂര്‍ണമായ സമീപനമാണ് കാണിക്കുന്നത്. 99 ശതമാനവും സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഖാദി മേഖലയില്‍ വൈവിധ്യവത്കരണത്തിലൂടെ, ഗുണനിലാവരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കി പുതിയ ഫാഷന്‍ സ്വീകരിച്ച് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഖാദി തൊഴിലാളികളുടെ കൂലി കുടിശ്ശിക വിതരണം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 19 വരെ നീണ്ടുനില്‍ക്കുന്ന ഖാദി എക്സ്പോയില്‍ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വിദഗ്ധ നെയ്ത്തുകാരുടെ കരവിരുതില്‍ രൂപകല്‍പന ചെയ്ത കോട്ടണ്‍, സില്‍ക്ക്, വൂളന്‍ ഖാദി വസ്ത്രങ്ങളും ഗ്രാമീണതയുടെ തെളിമയും മേന്‍മയും ഗുണവും കൂടിച്ചേരുന്ന ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും ലഭിക്കും. മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷല്‍ റിബേറ്റ് ലഭിക്കും.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജാഗ്രതാ നിർദ്ദേശം

ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തിൽ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ഉത്തരവിട്ടു. ബന്ധപ്പെട്ട ഫാമിലെ പന്നികൾ മുഴുവൻ ചത്തതിനാൽ ഫാമിൽ പന്നികൾ ഇല്ലെന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റ് പന്നി ഫാമുകൾ ഇല്ലെന്നും മൃഗസംരക്ഷണ ഓഫീസർ അറിയിച്ചിട്ടുണ്ട്.
ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
ആറളം ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശമുണ്ട്.

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം : ജോയിന്റ് കൗൺസിൽ ഇരിട്ടി മേഖല സമ്മേളനം.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച്,
സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുന:സ്ഥാപിക്കണമെന്ന്
ജോയിന്റ് കൗൺസിൽ ഇരിട്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം
വി . ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജീവനക്കാർക്ക് ലഭിക്കേണ്ടുന്ന ക്ഷാമബത്ത കുടിശ്ശിഖ
അനുവദിക്കണമെന്നും, വിവിധ ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന
ജനപക്ഷ സർക്കാർ, ജീവനക്കാരുടെ ന്യായമായ ആവശ്യത്തിന് മുമ്പിൽ
കണ്ണടയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷയ്സ് ജോസഫ്അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗം റഷീദ് കെ.ടി
അബ്ദുൾ അസീസ് പി.വി ,
ദിർഷാദ് ടി.എ ,
സന്ധ്യ പി.വി ,
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, ജില്ലാ സെക്രട്ടറി റോയി ജോസഫ്,
മനീഷ് മോഹൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി:-
അബ്ദുൾ അസീസ് ( സെക്രട്ടറി)
ശിനോയ് എ.ബി, ജയേഷ് കെഎസ് (ജോയിൻ്റ് സെക്രട്ടറി)
ഷെയ്സ് ജോസഫ് (പ്രസിഡണ്ട് ) സന്ധ്യ പിവി, സുജിത്ത് എസ് (വൈസ് പ്രസിഡൻ്റ്)
ദിർഷാദ് . ടി എ(ട്രഷറർ)
എന്നിവരേയും
തിരഞ്ഞെടുത്തു.

ജില്ലയിലെ 35,285 കുട്ടികൾ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്

കണ്ണൂർ ജില്ലയിലെ 35,285 കുട്ടികൾ മാർച്ച് ഒമ്പത് മുതൽ എസ്എസ്എൽസി പരീക്ഷാഹാളിലേക്ക്. മാർച്ച് 29 വരെയാണ് പരീക്ഷ. 17,332 പെൺകുട്ടികളും 17,953 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയിൽ സർക്കാർ മേഖലയിൽ 13,139, എയ്ഡഡ് മേഖലയിൽ 20,777, അൺഎയ്ഡഡ് മേഖലയിൽ 1194, ടെക്‌നിക്കൽ മേഖലയിൽ 175 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം. മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽ പരീക്ഷ എഴുതുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, ടെക്‌നിക്കൽ മേഖലയിലെ കുട്ടികളുടെ എണ്ണം യഥാക്രമം: തലശ്ശേരി 3736-10261-609-0-ആകെ 14606, കണ്ണൂർ 2690-4729-216-97-ആകെ 7732, തളിപ്പറമ്പ് 6713-5787-369-78-12947. തലശ്ശേരി 7171 പെൺകുട്ടികൾ, 7435 ആൺകുട്ടികൾ, കണ്ണൂർ 3855 പെൺകുട്ടികൾ, 3877 ആൺകുട്ടികൾ, തളിപ്പറമ്പ് 6306 പെൺകുട്ടികൾ, 6641 ആൺകുട്ടികൾ എന്നിവർ പരീക്ഷ എഴുതും. പരീക്ഷയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാവുന്നതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് അറിയിച്ചു.
ജില്ലയിൽ തലശ്ശേരി 76, കണ്ണൂർ 35, തളിപ്പറമ്പ് 87 എന്നിങ്ങനെ ആകെ 198 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 12 ട്രഷറികളിലും ഒരു ബാങ്കിലുമായാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്. 200 ചീഫ് സൂപ്രണ്ടുമാർ, 211 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, 2412 ഇൻവിജിലേറ്റർമാർ എന്നിവരെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 597 കുട്ടികൾ സ്‌ക്രൈബിനെയും 94 പേർ ഇൻറർപ്രെട്ടറെ ഉപയോഗിച്ചും പരീക്ഷ എഴുതുന്നുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് എയ്ഡഡ് മേഖലയിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കടമ്പൂർ എച്ച്എസ്എസ് ആണ് 1162 കുട്ടികൾ. സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ ഐഎംഎൻഎസ് ജിഎച്ച്എസ്എസ് മയ്യിൽ ആണ് 599 കുട്ടികൾ. സർക്കാർ മേഖലയിൽ കണ്ണൂരിലെ എകെജിഎസ് ജിഎച്ച്എസ്എസ് പെരളശ്ശേരി

499 കുട്ടികളെയും തലശ്ശേരിയിലെ ജിവിഎച്ച് എസ്എസ് കതിരൂർ 366 കുട്ടികളെയും പരീക്ഷയ്ക്ക് ഇരുത്തുന്നു. എയ്ഡഡ് മേഖലയിൽ കണ്ണൂരിലെ രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി 1100 കുട്ടികളെയും തളിപ്പറമ്പിലെ സീതിസാഹിബ് എച്ച്എസ്എസ് 920 കുട്ടികളെയും പരീക്ഷയ്ക്ക് ഇരുത്തുന്നു.

സമയവിവര പട്ടിക

മാർച്ച് ഒമ്പത് വ്യാഴം രാവിലെ 9.30 മുതൽ 11.15 വരെ: ഒന്നാം ഭാഷ പാർട്ട് ഒന്ന്-മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷനൽ ഇംഗ്ലീഷ്/അഡീഷനൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/സംസ്‌കൃതം ഓറിയൻറൽ-ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)/അറബിക് (അക്കാദമിക്)/അറബിക് ഓറിയൻറൽ ഒന്നാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)
മാർച്ച് 13 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-രണ്ടാം ഭാഷ ഇംഗ്ലീഷ്
മാർച്ച് 15 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 17 വെള്ളി രാവിലെ 9.30 മുതൽ 11.15 വരെ-രസതന്ത്രം
മാർച്ച് 20 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-സോഷ്യൽ സയൻസ്
മാർച്ച് 22 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-ജീവശാസ്ത്രം
മാർച്ച് 24 വെള്ളി രാവിലെ 9.30 മുതൽ 11.15 വരെ-ഊർജ്ജതന്ത്രം
മാർച്ച് 27 തിങ്കൾ രാവിലെ 9.30 മുതൽ 12.15 വരെ-ഗണിതശാസ്ത്രം
മാർച്ച് 29 ബുധൻ രാവിലെ 9.30 മുതൽ 11.15 വരെ-ഒന്നാം ഭാഷ പാർട്ട് രണ്ട്-മലയാളം/തമിഴ്/കന്നട/സ്‌പെഷൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/അറബിക് ഓറിയൻറൽ-രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/സംസ്‌കൃതം ഓറിയൻറൽ-രണ്ടാം പേപ്പർ (സംസ്‌കൃത സ്‌കൂളുകൾക്ക്).

What Mask? Todas las Sin city Travellers At The Modern Midst Like The Strain Is certainly In length Gone

If you’re in the industry for internet poker debris, it’s a good thought to get the computer chip which best fits your demands. The Community protector is protecting the poor from the likes of Zuma and the ANC, and they are mouthing banal and barren i’m sorry, like that ‘they are protecting the integrity of the elected president and the ANC, and to ensure adherence to the letter and spirit of the electoral Take action, its code of Carry out and all its regulations. …