Hivision Channel

Kerala news

റിവ്യു മീറ്റിംഗും ഓണക്കോടി വിതരണവും

പേരാവൂര്‍: ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള റിവ്യു മീറ്റിംഗും ഓണക്കോടി വിതരണവും പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ എം ഷൈലജ, റീന മനോഹരന്‍, കെ.വി ശരത്ത്, പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍, അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ, വി ഇ ഒ ഷൈമ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

ആശവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ആശവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തെരു സാംസ്‌കാരിക നിലയത്തില്‍ നടത്തിയ ഓണാഘോഷം പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം നിഷ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സുഹറ അസീസ്, സുധ ശ്രീധരന്‍, ഷീബ ബാബു, പ്രീത അജിത്ത്, ഷീബ സുരേഷ്, ഷൈജ രമേശന്‍, റീന, രജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ കായിക മത്സരങ്ങളും നടന്നു.

ന്യൂ ഫാഷന്‍സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി

പേരാവൂര്‍: കൊട്ടിയൂര്‍ റോഡില്‍ ന്യൂ ഫാഷന്‍സ് ടെക്സ്റ്റയില്‍സ് & റെഡിമെയ്ഡ്‌സിന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം തുടങ്ങി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍, എന്‍.പി പ്രമോദ്, സി.മുരളീധരന്‍, വി.കെ രവീന്ദ്രന്‍, പി.മനീഷ്, ഹംസ, അബ്ദുള്ള, ന്യൂ ഫാഷന്‍സ് പ്രതിനിധി വി.കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

സറ ബോട്ടിക്

പേരാവൂര്‍: ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ സറ ബോട്ടിക് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റെജീന സിറാജ്, കെ.കെ രാമചന്ദ്രന്‍, പി പുരുഷോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.

മെട്രോ ഹെല്‍ത്ത് കെയര്‍

കേളകം: മെട്രോ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനിത രാജു വാത്യാട്ട്, ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

മേരി റോയ് അന്തരിച്ചു

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് (86) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയത്.
വിദ്യാഭ്യാസത്തില്‍ പൊതു സമീപനവുമായി കോട്ടയത്ത് പള്ളിക്കൂടം സ്‌കൂള്‍ സ്ഥാപിച്ചു. സ്വതന്ത്രമായ കലാപ്രവര്‍ത്തനവും ആവിഷ്‌കാര സ്വാതന്ത്ര്യവും സ്‌കൂളില്‍ നടപ്പിലാക്കി. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

ശക്തമായ മഴയില്‍ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു

പേരാവൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് കുനിത്തല ചൗള നഗറില്‍ പൊനോന്‍ ബീനയുടെ വീടിന്റെ അടുക്കള ഭാഗം തകര്‍ന്നു വീണു. ഈ സമയം വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടം ഒന്നും സംഭവിച്ചില്ല. സ്ഥലത്ത് പഞ്ചയാത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍, വാര്‍ഡ് മെമ്പര്‍ യമുന എന്നിവര്‍ സന്ദര്‍ശിച്ചു.

പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 94 രൂപ 50 പൈസ

പാചക വാതക വിലയില്‍ കുറവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറഞ്ഞു. വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ പുതുക്കിയ വില 1896.50 രൂപയായി.

സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ ലൈസന്‍സ് വേണം; ഇല്ലെങ്കില്‍ 5 ലക്ഷം രൂപ പിഴ

സംസ്ഥാനത്ത് ഷവര്‍മ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ലൈസന്‍സ് ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുത്. പാഴ്‌സലില്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം. ഷവര്‍മ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസന്‍സ് വേണം. അത് തന്നെയാണ് ഷവര്‍മയുടെ കാര്യത്തിലും ബാധകമാകുന്നത്.പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാര്‍ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സര്‍ട്ടിഫിക്കേഷനും നേടിയിരിക്കണം.