Hivision Channel

Kerala news

ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. കേളകം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി മൈതാനത്ത് നടന്ന പരിപാടിക്ക് കൃഷി ഓഫീസര്‍ സുനില്‍ നേതൃത്വം നല്‍കി. കുപ്പിയില്‍ വെള്ളം നിറയ്ക്ക്ല്‍, കലം തല്ലിപ്പൊട്ടിക്കല്‍, കസേര കളി തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യയും നടത്തി.

ജലസഭ നടത്തി

കണിച്ചാര്‍: പഞ്ചായത്തിലെ ജലാഞ്ജലി നീരുറവ സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ജലസഭ നടത്തി. കണിച്ചാര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. അഖില്‍, സെക്രട്ടറി പ്രദീപന്‍, ബി.ഡി.ഒ ബിജു ജോസഫ്, വി.ഇ.ഒ ഷാജീവന്‍, ഓവര്‍സീയര്‍ അനില്‍, ആല്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.

മഞ്ചാടി ജംസ് കിഡ്സ് വേള്‍ഡ് നഴ്സറിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കേളകം: മഞ്ചാടി ജംസ് കിഡ്സ് വേള്‍ഡ് നഴ്സറിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, രക്ഷിതാക്കള്‍ക്കായി വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫാ.ജസ്റ്റിന്‍ കുര്യാക്കോസ്, സന്ദീപ്, സുമേഷ് തത്തുപാറ, ഷിന്റു, സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിട്ടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേതൃസംഗമം നടത്തി

ഇരിട്ടി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നേതൃസംഗമം നടത്തി. പി കുഞ്ഞി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രഞ്ചിത്ത് കമല്‍, പി.പി രാഘവന്‍ മാസ്റ്റര്‍, പി രഘു എന്നിവര്‍ സംസാരിച്ചു.

ഓണച്ചന്തക്ക് തുടക്കമായി

തില്ലങ്കേരി: സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണച്ചന്തക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പെരിങ്ങാനം മോഹനന്‍ അധ്യക്ഷനായി. സെക്രട്ടറി പി.എം ഉജ്ജ്വല കുമാരി, സി.എം പ്രദീപന്‍, സതീശന്‍ തില്ലങ്കേരി, എം.രാമകൃഷ്ണന്‍, ബാബു ഈയ്യം ബോര്‍ഡ്, എം.കെ സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. 21 ഇന സാധനങ്ങള്‍ക്ക് പുറമേ മില്‍മ ഉത്പന്നങ്ങളും ഓണച്ചന്ത വഴി വിതരണം ചെയ്യുന്നുണ്ട്.

പുതിയ റോഡുകള്‍ നിര്‍മ്മിച്ച് ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നടപടി; മന്ത്രി പി.എ മുഹമ്മദ് റിയാസ്

പുതിയ റോഡുകള്‍ നിര്‍മ്മിച്ച് ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നിര്‍മ്മാണ കമ്പനിക്കെതിരെ വിജിലന്‍സ് കേസെടുക്കും. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിപാലന കാലയളവില്‍ കേടുപാടുകള്‍ ഉണ്ടാവാന്‍ പാടില്ല. ഉണ്ടായാല്‍ കര്‍ക്കശ നടപടി ഉണ്ടാകും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ റോഡുകള്‍ ഡിസൈന്‍ഡ് റോഡുകളാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വാഹന സാന്ദ്രതയ്ക്ക് അനുസരിച്ച് ഭാരം താങ്ങാന്‍ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വിജയോത്സവം 2022

പേരാവൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പേരാവൂര്‍ ഡിവിഷന്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു. പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ജില്ലാപഞ്ചായത്ത് അംഗം വി ഗീത, രഞ്ചുഷ, മണത്തണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി, പ്രിന്‍സിപ്പാള്‍ പ്രസീത ടി, പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.

ധന സഹായ വിതരണം

പേരാവൂര്‍: ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം മധുരം ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധന സഹായ വിതരണം നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് കെ ശശീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ശ്രീജിത്ത് സംസാരിച്ചു.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. സെപ്തംബര്‍ അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് ഒരു ന്യൂനമര്‍ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നതായും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുള്ളത്.

സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോഡ് നേട്ടം

സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോഡ് നേട്ടമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 30 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളത്തിലേക്ക് എത്തിയത്. കൊവിഡ് കാലത്തെ അതിജീവിച്ച് കേരളം ടൂറിസം രംഗത്ത് ഉയര്‍ന്നുവരികയാണെന്നും ഗതാഗത കണക്ടിവിറ്റിയാണ് ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് തിരുവനന്തപുരത്തെ ഗതാഗത രംഗത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സംഘടിപ്പിച്ച ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.