കണിച്ചാര്‍: പഞ്ചായത്തിലെ ജലാഞ്ജലി നീരുറവ സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി ജലസഭ നടത്തി. കണിച്ചാര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. അഖില്‍, സെക്രട്ടറി പ്രദീപന്‍, ബി.ഡി.ഒ ബിജു ജോസഫ്, വി.ഇ.ഒ ഷാജീവന്‍, ഓവര്‍സീയര്‍ അനില്‍, ആല്‍വിന്‍ എന്നിവര്‍ പങ്കെടുത്തു.