തില്ലങ്കേരി: സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണച്ചന്തക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പെരിങ്ങാനം മോഹനന്‍ അധ്യക്ഷനായി. സെക്രട്ടറി പി.എം ഉജ്ജ്വല കുമാരി, സി.എം പ്രദീപന്‍, സതീശന്‍ തില്ലങ്കേരി, എം.രാമകൃഷ്ണന്‍, ബാബു ഈയ്യം ബോര്‍ഡ്, എം.കെ സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. 21 ഇന സാധനങ്ങള്‍ക്ക് പുറമേ മില്‍മ ഉത്പന്നങ്ങളും ഓണച്ചന്ത വഴി വിതരണം ചെയ്യുന്നുണ്ട്.