കേളകം: പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. കേളകം ലിറ്റില്‍ ഫ്‌ളവര്‍ പള്ളി മൈതാനത്ത് നടന്ന പരിപാടിക്ക് കൃഷി ഓഫീസര്‍ സുനില്‍ നേതൃത്വം നല്‍കി. കുപ്പിയില്‍ വെള്ളം നിറയ്ക്ക്ല്‍, കലം തല്ലിപ്പൊട്ടിക്കല്‍, കസേര കളി തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ഓണസദ്യയും നടത്തി.