Hivision Channel

latest news

കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാമത് ചരമവാര്‍ഷിക ദിനാചരണം

തെറ്റുവഴി: സി.പി.ഐ.എം നേതാവും മണത്തണ ലോക്കല്‍ കമ്മറ്റിയുടെ പ്രഥമ സെക്രട്ടറിയുമായിരുന്ന കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാം ചരമവാര്‍ഷിക ദിനാചരണം തെറ്റുവഴിയില്‍ നടന്നു. സി.പി.എം തെറ്റുവഴി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി റീന മനോഹരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രന്‍ മാസ്റ്റര്‍, മണത്തണ ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍, പി.പി വേണുഗോപാല്‍, കെ.വി ബാബു, കെ.കെ രാജന്‍, പ്രകാശന്‍ പാറായി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കായിക മേഖലയില്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ രഞ്ജിത്ത് മാക്കുറ്റിയെയും, വോളിബോള്‍ താരം സെബിന്‍ ബെന്നിയെയും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍ ഹന്ന റോസ് റിജോയെയും അനുമോദിച്ചു.

കണ്ണൂർ ചൊവ്വ ബൈപ്പാസിൽ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു

ഹാരീസ്

കണ്ണൂർ: ചൊവ്വ ബൈപ്പാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കീഴ്പ്പള്ളി സ്വദേശിയുൾപ്പെടെ ബൈക്കുയാത്രികരായ രണ്ട് പേർ മരിച്ചു.ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിലെ ഇല്ലിക്കൽ ഹൗസിൽ ഹാരീസ് (46), കണ്ണൂർ കിഴുത്തള്ളിയിലെ അദ്വൈത് ( 18 ) എന്നിവരാണ് മരിച്ചത്‌.ഇന്ന് വൈകീട്ട് 4 മണിയോടെ ചാലക്കുന്ന് ചൊവ്വ ബൈപ്പാസിൽ വെച്ചാണ് ഇരുവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്.ഗുരുതര പരുക്കേറ്റ ഇരുവരേയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിക്കടുത്ത് മാടത്തിയിൽ തട്ടുകടയിലെ തൊഴിലാളിയായ ഹാരീസ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സാവശ്യാർത്ഥം ഡോക്ടറെ കണ്ട് മടങ്ങവേയാണ് അപകടത്തിൽ പെട്ടത്. ഏറെ കാലമായി മാടത്തിയിലെ വാടക കെട്ടിടത്തിലാണ് കുടുംബസമേതം താമസിച്ചു വരുന്നത്.കീഴ്പ്പള്ളി വിയറ്റ്നാമിലെ പരേതനായ ഇല്ലിക്കൽ ആലിയുടെയും ആസിയയുടെയും മകനാണ്.
ഭാര്യ: ആരിഫ.
മക്കൾ: അയൂബ്, ആശിറ
മരുമകൻ: ഷെഫീർ . സഹോദരങ്ങൾ: ഫൈസൽ, ഉബൈദ്

കണ്ണൂരിലെ ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച് കീഴ്പ്പള്ളി പുതിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

പ്രതിഷേധ പ്രകടനം നടത്തി

കേളകം: പാലക്കാട് സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം കേളകം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി.കെ മോഹനന്‍, വി.പി ബിജു, ടി.കെ ബാഹുലേയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിന സന്ദേശ പദയാത്രകള്‍ നടത്തി

നീണ്ടുനോക്കി : സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിന സന്ദേശ പദയാത്രകള്‍ നടത്തി. ചുങ്കക്കുന്നില്‍ നിന്ന് മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടാകവും, അമ്പായത്തോടില്‍ നിന്ന് ശശീന്ദ്രന്‍ തുണ്ടിത്തറയിലും നയിച്ച പദയാത്രകള്‍ നീണ്ടുനോക്കിയില്‍ സമാപിച്ചു. സമാപനം അഡ്വ. ഷീജ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗീസ് ജോസ്, റോയി നമ്പുടാകം, ജോസഫ് പൂവ്വക്കുളം, സണ്ണി വേലിക്കകത്ത്, ജെയ്ഷ ബിജു, ബിജു ഓളാട്ടുപുറം, ബാബു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

ത്രിവര്‍ണ്ണ പതാക വാഹന പ്രചരണ ജാഥ

പേരാവൂര്‍: ആം ആദ്മി പേരാവൂര്‍ മണ്ഡലം ത്രിവര്‍ണ്ണ പതാക വാഹന പ്രചരണ ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി. സ്റ്റാനി സ്വാവോസ്, ബേബി മാത്യു, സിബി തുരുത്തിപള്ളി, ബിജു സ്റ്റീഫന്‍, ഐപ്പ്, സ്റ്റീഫന്‍ ടി.ടി എന്നിവര്‍ സംസാരിച്ചു.

ഉന്നത വിജയികളെ അനുമോദിച്ചു

മുരിങ്ങോടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുരിങ്ങോടി സുഭിക്ഷ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. എം രത്നത്തിന്റെ അധ്യക്ഷതയില്‍ വാര്‍ഡ്മെമ്പര്‍ രഞ്ജുഷ ഉദ്ഘാടനം ചെയ്തു. ബിപിഷ, സ്മിത, സതി, ചന്ദ്രിക, ശോഭ, ലീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോണ്‍ഗ്രസ് ഇരിപ്രക്കുന്ന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഇരിപ്രക്കുന്ന്: കോണ്‍ഗ്രസ് ഇരിപ്രക്കുന്ന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ബൂത്ത് പ്രസിഡണ്ട് എം.സി ജുബേഷ് പതാക ഉയര്‍ത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സണ്‍ ജോസഫ് സ്വാതന്ത്ര്യദിന സന്തേശം നല്‍കി. കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് അരിപ്പയില്‍ മജീദ്, മനോജ് താഴെപുര, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

75-ാം സ്വാതന്ത്ര്യ ദിനം; പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പതാക ഉയര്‍ത്തി

പേരാവൂര്‍: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ പതാക ഉയര്‍ത്തി. സുരേഷ് ചാലാറത്ത്, അബുബക്കര്‍, സി ഹരിദാസ്, രാജീവന്‍ കളത്തില്‍, ജോണ്‍സണ്‍ ജോസഫ്, ഹംസ തറാല്‍, അരിപ്പയില്‍ മജീദ്, ഷെഫീര്‍ ചെക്യാട്ട്, അജീനാസ് പടിക്കകണ്ടി, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പേരാവൂര്‍ ടൗണില്‍ മധുര പലഹാര വിതരണവും നടന്നു.

ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതായി പരാതി

കേളകം: കൊടിമരം നശിപ്പിച്ചതായി പരാതി. കേളകം പഞ്ചായത്തിലെ തുള്ളലില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചുവെന്നാണ് പരാതി. വര്‍ഷങ്ങളായി ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരം പിഴുത് എറിഞ്ഞുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊടിമരം പിഴുത് എറിഞ്ഞ സ്ഥലത്ത് നാട്ടുകാര്‍ വാഴയും അതിനു മുകളില്‍ പ്രതിഷേധ ബോര്‍ഡും സ്ഥാപിക്കുകയും സമീപത്ത് ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.

മലയോരത്തെ വിവിധ സ്ഥലങ്ങളില്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പേരാവൂര്‍ പഞ്ചായത്തിന്റെ മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ പതാക ഉയര്‍ത്തി.വാര്‍ഡ് മെമ്പര്‍മാര്‍,പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തി .ഷിനോജ് നരിതൂക്കില്‍,ബേബി പാറക്കല്‍,നാസര്‍ വലിയേടത്ത്, സൈമണ്‍ മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

സിനീയര്‍ സിറ്റിസണ്‍ ഫോറം ആറ്റാംചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കെ രാധകൃഷ്ണന്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡണ്ട് തങ്കപ്പന്‍ കണയന്‍കാട്ടില്‍, സെക്രട്ടറി ജോയി വള്ളോംകോട്ടയില്‍, തങ്കമ്മ കറുകയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ 12-ാം വാര്‍ഡ് മെമ്പര്‍ സുനി ജെസ്റ്റിന്‍, ലക്ഷ്മി താഴേവീട്ടില്‍, ശാന്ത കോട്ടക്കല്ലില്‍ എന്നിവരെ ആദരിച്ചു.

തൊണ്ടിയില്‍ സംഗമം ജനശ്രീയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ചെയര്‍മാന്‍ എം.ജെ ജോസഫ് നിരപ്പേല്‍ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ ജോബി ജോസഫ്, എം.ജെ ദേവസ്യ, സി അനില്‍കുമാര്‍, കെ.പി ദേവസ്യ, ബെന്നി വി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കല്ലടി പാറെപ്പട്ടണം ചൈതന്യ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേത്യത്വത്തില്‍ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.75 -ാം പിറന്നാള്‍ ആഘോഷിക്കുന്ന മേരി കൂവേലില്‍ പതാക ഉയര്‍ത്തി. ക്ലബ് സെക്രട്ടറി ടോമി താഴ്ത്തിവീട്ടില്‍,ക്ലബ് അംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പായസം വിതരണവും നടന്നു.

തൊണ്ടിയില്‍ പുലരി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ രക്ഷാധികാരി പി.വി ശ്രീധരന്‍ പതാക ഉയര്‍ത്തി,എം.ജെ സുനില്‍കുമാര്‍, ടി.എന്‍ രാജു,ടോമി കളപറമ്പത്ത്, സിബി എന്നിവര്‍ സംബന്ധിച്ചു. യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ മണത്തണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഗോപാലകൃഷ്ണന്‍ കല്ലടി പതാക ഉയര്‍ത്തി.പി പി മനോജ്, എം ജി മന്മദന്‍, എം സുകേഷ്,സിന്ധു സുനില്‍, വേണു ചെറിയത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ആദ്യകാല ചുമട്ട് തൊഴിലാളികളായ നുച്ചിക്കാടന്‍ മുഹമ്മദ്, കൂടത്തില്‍ ഹരിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എസ് അശ്വിന്‍ പതാക ഉയര്‍ത്തി.സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍ ലില്ലിക്കുട്ടി, ഡോ. സജാദ്, ഡോ. ഷഹനാസ്, ഡോ. സബിന്‍ഷ എന്നിവര്‍ സംബന്ധിച്ചു. പേരാവൂര്‍ അഗ്‌നി രക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സ്റ്റേഷന്‍ ഓഫീസര്‍ സി ശശി പതാക ഉയര്‍ത്തി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ബെന്നി വി.വി, ബെന്നി ദേവസ്യ, മറ്റു ജീവനക്കാര്‍ സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡ് ശ്രീനിവാസന്‍, മറ്റു സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.