
ഇരിപ്രക്കുന്ന്: കോണ്‍ഗ്രസ് ഇരിപ്രക്കുന്ന് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ബൂത്ത് പ്രസിഡണ്ട് എം.സി ജുബേഷ് പതാക ഉയര്‍ത്തി. മുന്‍ മണ്ഡലം പ്രസിഡണ്ട് ജോണ്‍സണ്‍ ജോസഫ് സ്വാതന്ത്ര്യദിന സന്തേശം നല്‍കി. കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം പ്രസിഡണ്ട് അരിപ്പയില്‍ മജീദ്, മനോജ് താഴെപുര, നൂറുദ്ദീന്‍ മുള്ളേരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














