
തെറ്റുവഴി: സി.പി.ഐ.എം നേതാവും മണത്തണ ലോക്കല്‍ കമ്മറ്റിയുടെ പ്രഥമ സെക്രട്ടറിയുമായിരുന്ന കെ.ടി കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ ഒമ്പതാം ചരമവാര്‍ഷിക ദിനാചരണം തെറ്റുവഴിയില്‍ നടന്നു. സി.പി.എം തെറ്റുവഴി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി റീന മനോഹരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രന്‍ മാസ്റ്റര്‍, മണത്തണ ലോക്കല്‍ സെക്രട്ടറി ടി.വിജയന്‍, പി.പി വേണുഗോപാല്‍, കെ.വി ബാബു, കെ.കെ രാജന്‍, പ്രകാശന്‍ പാറായി തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും കായിക മേഖലയില്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ രഞ്ജിത്ത് മാക്കുറ്റിയെയും, വോളിബോള്‍ താരം സെബിന്‍ ബെന്നിയെയും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍ ഹന്ന റോസ് റിജോയെയും അനുമോദിച്ചു.














