
കേളകം: കൊടിമരം നശിപ്പിച്ചതായി പരാതി. കേളകം പഞ്ചായത്തിലെ തുള്ളലില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്ഥാപിച്ച കൊടിമരം നശിപ്പിച്ചുവെന്നാണ് പരാതി. വര്‍ഷങ്ങളായി ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരം പിഴുത് എറിഞ്ഞുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കൊടിമരം പിഴുത് എറിഞ്ഞ സ്ഥലത്ത് നാട്ടുകാര്‍ വാഴയും അതിനു മുകളില്‍ പ്രതിഷേധ ബോര്‍ഡും സ്ഥാപിക്കുകയും സമീപത്ത് ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.














