അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും പ്രതികൾ ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ എത്തിയത്. 16 പ്രതികളും കോടതിയിൽ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു.2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നാീട് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്‍റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിന്‍ സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്ന് ചെലവായത്. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മുന്‍ മന്ത്രി അബ്ദുറഹിമാന്‍ തന്നെയാണ് മറുപടി നല്‍കിയിരുന്നത്. മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ വ്യക്തിയ്ക്ക് നല്‍കിയതിലും ദുരൂഹതയുണ്ട്. മെസിയെ എത്തിക്കാന്‍ ശ്രമിച്ചതില്‍ സര്‍ക്കാരിന് ചില്ലി കാശ് നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു നിലവിലെ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം, അര്‍ജന്റീന അക്കാദമികള്‍ കേരളത്തില്‍ ആരംഭിക്കുക, സ്‌പെയിന്‍ ഹയര്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുമായുള്ള സഹകരണം തുടങ്ങിയവയുടെ ചര്‍ച്ചകള്‍ക്കായി 13,0434 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞത്. നിയമസഭാ രേഖയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുന്‍ സര്‍ക്കാരും സ്‌പോണ്‍സറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കളക്ഷന്‍ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധന വകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഈ വിഷയം മന്ത്രി സഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യാനാണ് സാധ്യത.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവത്തിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടിയൂർ ആലുങ്കൽ വീട്ടിൽ ബിജുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട്, കരിമ്പുംകണ്ടം തുടങ്ങിയ മലയോര മേഖലകളിൽ ചാരായ വാറ്റും വിൽപ്പനയും നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊട്ടൻതോട്–കരിമ്പുംകണ്ടം ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ പ്ലാസ്റ്റിക് ചാക്കിൽ 10 ലിറ്റർ ചാരായവുമായി ബിജു എത്തുകയായിരുന്നു.എക്സൈസ് സംഘത്തെ കണ്ടതോടെ ചാരായം ഉൾപ്പെടെയുള്ള ചാക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് അബ്കാരി നിയമത്തിലെ 8(1), 8(2) വകുപ്പുകൾ പ്രകാരം CR No. 83/26 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. ബിജു, മജീദ് കെ., സിവിൽ എക്സൈസ് ഓഫീസർ എം.കെ. ബാലകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ ഷാ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കരയിലും കടലിലും ന്യൂന മര്‍ദ്ദങ്ങള്‍ രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍കടലിനു മുകളില്‍ പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യപ്രദേശിന് മുകളില്‍ മറ്റൊരു ന്യൂന മര്‍ദ്ദം തുടരുന്നുമുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലയില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. നാളെയും മറ്റന്നാളും നിലവിലെ മഴയില്‍ നിന്നും കൂടുതല്‍ പ്രദേശങ്ങളില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
ഇരിട്ടി:ശ്രീ നാരായണ ഗുരുമന്ദിരത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണം സംഘടിപ്പിച്ചു.രാവിലെ 6 മണി മുതല്‍ ബലി തര്‍പ്പണം ആരംഭിച്ചു.സജീവന്‍ ശാന്തികള്‍,എസ്എന്‍ഡിപി ഭാരവാഹികളായ പി എന്‍ ബാബു,കെ കെ സോമന്‍,ശശി തറപ്പേല്‍,പി ജി രാമകൃഷ്ണന്‍,പി.പി കുഞ്ഞൂഞ്ഞ്,വിജയന്‍ ചാത്തോത്ത്,എ എന്‍ സുകുമാരന്‍ ,സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജെന്‍സികള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തില്‍ കുറുക്കുവഴികള്‍ തിരഞ്ഞെടുക്കരുതെന്നും യുവാക്കള്‍ അവര്‍ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതില്‍ നിന്ന് അറിയാമെന്നും മോദി പറഞ്ഞു. റാം നാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
അതേസമയം, രാജ്യത്തെ യുവത്വത്തെ വീണ്ടും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ല. വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ശക്തിയാണെന്നും മോദി പറഞ്ഞു. സംവേദനക്ഷമത, സേവന മനോഭാവം, കഴിവ് എന്നിവയിലൂടെ അവര്‍ ലോകമെമ്പാടും വ്യക്തിത്വം സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അന്താരാഷ്ട്ര യുവജന ദിനത്തോട് അനുബന്ധിച്ചാണ് മോദിയുടെ പോസ്റ്റ്.