
തിരുവനന്തപുരം: മെസിയെ കേരളത്തില്‍ എത്തിക്കാനെന്ന പേരിൽ നടന്ന തട്ടിപ്പിൽ ഉചിതമായ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. സംഭവത്തിൽ കായിക വകുപ്പ് റിപ്പോർട്ട് ഗൗരവതരമാണെന്നും മുൻ സർക്കാരിന് ഇതിൽനിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചട്ടവിരുദ്ധമായി താത്പര്യ പത്രം ക്ഷണിക്കാതെയാണ് സ്പോണ്‍സറെ തീരുമാനിച്ചത്. ഒരു മാനണ്ഡവും പാലിച്ചില്ല. സ്പോണ്സര് ജിഎസ്ടി വെട്ടിപ്പും നടത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.














