Hivision Channel

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ശേ​ഷം യു​വാ​വ് പു​ഴ​യി​ൽ ചാ​ടി മ​രി​ച്ചു

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച ശേ​ഷം യു​വാ​വ് പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ക​ള​മ​ശേ​രി സ്വ​ദേ​ശി ആ​ന്‍റ​ണി ഡാ​നി​യേ​ൽ (25) ആ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ഞ്ഞു​മ്മ​ലി​ൽ വ​ച്ച് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മു​ള്ള സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലാ​ണ് യു​വാ​വ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ചെ​റു​പ്പ​കാ​ല​ത്തു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ൾ ത​ന്നെ മാ​ന​സി​ക​മാ​യി ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​താ​യി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. ത​ന്‍റെ മ​ര​ണ​ത്തി​ൽ മ​റ്റാ​ർ​ക്കും പ​ങ്കി​ല്ലെ​ന്നും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ഊ​ർ​ജി​ത തെര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ആ​ന്‍റണി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ളും ഇ​ൻ​ക്വ​സ്റ്റും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ക​ള​മ​ശേരി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *