Hivision Channel

Author name: hivision

ജമ്മുകശ്മീരില്‍ ഭീകരാക്രമണം, 3 ജവാന്മാര്‍ക്ക് പരുക്ക്

ജമ്മുകശ്മീരില്‍ ഭീകരാക്രമണം, 3 ജവാന്മാര്‍ക്ക് പരുക്ക്. CRPF ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുല്‍ഗാമില്‍ ആണ് ആക്രമണം നടന്നത്. മേഖലയില്‍ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതല്‍ സൂരക്ഷ വിന്യാസം. അഖ്‌റാന്‍ മേഖലയില്‍ ആണ് സംഭവം. 2:15 ഓടെയാണ് സംഭവം ഉണ്ടായത്. പരുക്കേറ്റവരെ അനന്ത്നാഗിലെ ആശുപത്രിയില്‍ മാറ്റി. ബൈക്കിലെത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. CRPF ന്റെ പോസ്റ്റിന് നേരെയാണ് ആക്രമണം നടന്നത്.

ആക്രമണത്തെത്തുടര്‍ന്ന് സി.ആര്‍.പി.എഫ് (CRPF) ഉദ്യോഗസ്ഥര്‍ തിരിച്ചടിച്ചു. ക്വിക്ക് റിയാക്ഷന്‍ ടീമുകളെ (QRT) സംഭവസ്ഥലത്തേക്ക് അയച്ചു. സുരക്ഷാ സേന പ്രദേശം വളയുകയും, ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.ഈ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ തിരിച്ചറിയുന്നതിനും അവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ജമ്മുകശ്മീരില്‍ ഭീകരാക്രമണം, 3 ജവാന്മാര്‍ക്ക് പരുക്ക് Read More »

വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞു, ഇനിയും അരിശം തീര്‍ന്നില്ലേ; കാലടി വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കാലടിയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന് കാരണമെന്തെന്ന് കോടതി ചോദിച്ചു. രണ്ട് എഫ്‌ഐആറുകള്‍ യൂണിവേഴ്‌സിറ്റി ഹാജരാക്കി. ഇന്ന് വാദം കേള്‍ക്കുന്നില്ല പക്ഷേ കേസ് എന്താണെന്ന് മനസ്സിലാക്കണമെന്നും കോടതി. ഒരു കേസില്‍ രണ്ട് എഫ്‌ഐആര്‍ നിലനില്‍ക്കുമോ എന്നും 3 മാസം കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തിട്ടും ഇനിയെന്ത് മാപ്പെന്നും കോടതി ചോദിച്ചു.

ഇതിനൊക്കെ തന്നെ കുട്ടികള്‍ ബുദ്ധിമുട്ടി കഴിഞ്ഞു. 60 ദിവസമായി കുട്ടികള്‍ പ്രയാസം അനുഭവിച്ചില്ലേ ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്‌സിറ്റിയോട് ഹൈക്കോടതി. ഇനിയും അരിശം തീര്‍ന്നില്ലേ എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതയ ഉദ്ധരിച്ച് ഹൈക്കോടതി. 60 ദിവസം കഴിഞ്ഞില്ലേ ഇനിയും എന്താണ് ചെയ്യേണ്ടത്? മറ്റന്നാള്‍ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാം. പ്രതിഷേധങ്ങളെ പൂര്‍ണമായും കോടതി അംഗീകരിക്കുകയല്ല. അവര്‍ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന് ഞാന്‍ പറയുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഹൈക്കോടതി ആരാഞ്ഞു.

വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞു, ഇനിയും അരിശം തീര്‍ന്നില്ലേ; കാലടി വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി Read More »

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ട് മുതല്‍

സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടിന് തുടങ്ങും. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ പരീക്ഷകള്‍ ഡിസംബര്‍ എട്ടുമുതല്‍ 17 വരെ നടക്കും. എല്‍പി ക്ലാസുകളിലെ പരീക്ഷ ഡിസംബര്‍ 11 മുതല്‍ 17 വരെയാണ്.

ഡിസംബര്‍ 18-നാണ് സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം. തുടര്‍ന്ന് ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. ഡിസംബര്‍ 28-നാണ് തുറക്കുക.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ട് മുതല്‍ Read More »

സ്റ്റേറ്റ് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികളെ അനുമോദിച്ചു

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന 51-ാമത് കേരള സ്റ്റേറ്റ് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികളെ പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആരുഷി രാജേഷ്, ത്വയ്ബ അന്‍സീര്‍, ശിവാനി മനു, അക്ഷര എം,കൊളക്കാട് സന്തോം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആന്റിയ എലിസബത്ത് ബിജു, തെരേസ ജോസഫ്, എമിലിയ തെരേസ രജീഷ്, ജിയന്ന നിഷാദ് അല്‍ഫോന്‍സാ ജോസ്,ജിസ്‌ന എന്‍,ആഞ്ചല ജോഹര്‍, ജുവല്‍ ആഗ്‌നസ് ജോബിന്‍, ജിസ്റ്റോ ജിമ്മി ജോര്‍ജ്,സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ബ്ലെസ്സിന്‍ ഷിജു, ദിയ ആന്‍ ഡെന്നി എന്നിവരെ ആണ് അനുമോദിച്ചത്.പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ തങ്കച്ചന്‍ കോക്കാട്ട് ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത് .ആര്‍ച്ച് പ്രീസ്റ്റ് ഫാ മാത്യു തെക്കേമുറി അധ്യക്ഷനായി.പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം സി കുട്ടിച്ചന്‍, എക്‌സിക്യൂട്ടീവ് മെമ്പറും ഹാന്‍ഡ്ബോള്‍ പരിശീലകനുമായ തങ്കച്ചന്‍ കോക്കാട്ട്,ഒ മാത്യു, സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ വി സെബാസ്റ്റ്യന്‍, സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജാക്‌സണ്‍ മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.

സ്റ്റേറ്റ് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികളെ അനുമോദിച്ചു Read More »

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം.150 മെഗാവാട്ട് ആണ് അധികമായി ലഭിക്കുന്നത്.നവംബര്‍ 15ന് കാലാവധി തീരുമായിരുന്നു. കേരളത്തിന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് വിഹിതം നീട്ടിയത്.സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധി സമയത്താണ് കേന്ദ്രം അധികവൈദ്യുതി നല്‍കി തുടങ്ങിയത്.

കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം Read More »

മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ചു

മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീന്‍ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്. മട്ടന്നൂര്‍ ലയണ്‍സ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ റിട്ട. കെഎസ്ഇബി. ജീവനക്കാരനാണ്. അദ്ദേഹം രാവിലെ ടൗണില്‍ പോയി മടങ്ങിവന്നപ്പോഴാണ് വീടിനുള്ളില്‍ ഇരുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ചു Read More »

കുട്ടികളുടെ വാഹന ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോണ്‍

കുട്ടികളുടെ വാഹന ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോണ്‍. രക്ഷിതാക്കള്‍ വാഹനങ്ങള്‍ വില്‍ക്കട്ടെ. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കില്‍ വാഹനം വില്‍ക്കണമെന്ന് മന്ത്രിയുടെ ശാസന. കുട്ടികളെ ഒന്നും പറയാനില്ല. പക്ഷേ കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കള്‍. കുട്ടികള്‍ വാഹനം ഉപയോഗിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകും.

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. സ്വകാര്യ ബസുകളെ പൂര്‍ണമായി കുറ്റം പറയാന്‍ കഴിയില്ല. സമയക്രമമാണ് യഥാര്‍ത്ഥ പ്രശ്‌നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടി തുടങ്ങി.

കുട്ടികളുടെ വാഹന ദുരുപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി പി ജോണ്‍ Read More »

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. സിനിമാ സെറ്റില്‍വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ സെറ്റില്‍വെച്ചാണ് ഷാജി കുമാര്‍ കുഴഞ്ഞുവീണത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

പുലിമുരുകന്‍, ഒടിയന്‍, നരന്‍ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയിരുന്നു. അതിമനോഹരം സിനിമ ഡിസംബര്‍ 24ന് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. ഒറ്റക്കൊമ്പന്‍ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ ആണ്. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു എന്നീ സംവിധായകരുടെ കൂടെ ആണ് ഇദ്ദേഹം കൂടുതലായി പ്രവര്‍ത്തിച്ചത്.

ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവാണ് ഷാജിയെ കൂടുതല്‍ പ്രശസ്തനാക്കിയത്. പുലിമുരുകന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു Read More »

കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍ കര്‍ശന നടപടി: മന്ത്രി രമേശ് ചെന്നിത്തല

കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തിന്റെ പഴുത് മറയാക്കി മനഃപൂര്‍വ്വം കുറ്റ കൃത്യം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടത്തില്‍ രോഗികളുടെ പുനരധിവാസത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി 35 ആശുപത്രിയില്‍ ആദ്യം യോഗം ഈമാസം 15 നു നടക്കും. വിഷയത്തില്‍ 16നു പോലീസ് ഉദ്യോഗസ്ഥ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ബലത്തില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്താം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമവിദ?ഗ്ദമന്മാരുമായി ഇക്കാര്യം ആലോചിക്കും. കുട്ടിക്കുറ്റവാളികള്‍ വര്‍ധിച്ചുവരുന്നുണ്ട്. സ്‌കൂളുകളില്‍ ബോധവത്കരണം നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ഇക്കാര്യം ആലോചിക്കുമെന്ന് മന്ത്രി.

അതേപോലെ കുട്ടി ഡ്രൈവര്‍മാര്‍ ആളുകളെ ഇടിച്ചിടുന്നു. ഇതൊന്നും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുകയെന്നതാണ്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകും. പിന്നെ പൊലീസിനെതിരെ പരാതിയുമായി വരരുതെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ സജീവമായി നടക്കുന്നു. സംസ്ഥാനത്ത് 40 ലക്ഷം തൂഫാന്‍ വാരിയേഴ്‌സ് ഉണ്ട്. ഓപ്പറേഷന്‍ തൂഫാന്‍ സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത് വിജയകരമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍ കര്‍ശന നടപടി: മന്ത്രി രമേശ് ചെന്നിത്തല Read More »

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവ് നല്‍കിയത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ട്; മന്ത്രി റോജി എം ജോണ്‍

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. കോഴ്‌സുകള്‍ വൈകുന്നത് ഉള്‍പ്പെടെയുള്ള കാലതാമസങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ മാത്രമാണ് സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും അനുമതി ആവശ്യമുള്ളത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ടാണ് ഇളവുകളെന്നും മന്ത്രി പറഞ്ഞു.

പുതിയ തീരുമാനം വലിയ മാറ്റം കൊണ്ടുവരും. നേരത്തെ ഉണ്ടായിരുന്ന രീതി സ്വയംഭരണ കോളേജുകളുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം കോഴ്‌സുകളില്‍ വരണമെന്ന് മന്ത്രി പറഞ്ഞു. പല കോഴ്സുകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി നല്‍കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് പുതിയ തീരുമാനം എന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങള്‍ വസ്തുതകള്‍ അറിയാതെയാണെന്ന് മന്ത്രി പറഞ്ഞു. സംവരണകാര്യത്തിലും മെറിറ്റിന്റെ കാര്യത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. സംവരണ തത്വങ്ങള്‍ കൃത്യമായി പാലിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരം തുറന്നു നല്‍കാനുള്ള തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ സ്വന്തം നിലയ്ക്ക് കോഴ്സ് ആരംഭിക്കുമ്പോള്‍ സര്‍ക്കാരിന് എന്താണ് ബാധ്യത. ഇതിനെതിരെയുള്ള ആരോപണങ്ങള്‍ വിദ്യാര്‍ഥികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നതാണെന്നും പിന്തിരിപ്പന്‍ സമീപനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. യുജിസി മാനദണ്ഡം പ്രകാരം ഓട്ടോണമസ് കോളജുകളില്‍ പുതിയ കോഴ്സ് ആരംഭിക്കാന്‍ സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും അനുമതി വേണ്ട. എന്നാല്‍ കേരളത്തില്‍ ഇതല്ല സ്ഥിതിയെന്ന് മന്ത്രി വിശദീകരിച്ചു. ഇത് അക്കാഡമിക് ഒട്ടോണമിയെന്ന തത്വത്തെ നിരാകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകള്‍ക്ക് ഇളവ് നല്‍കിയത് ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ട്; മന്ത്രി റോജി എം ജോണ്‍ Read More »