Hivision Channel

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ അന്തരിച്ചു. സിനിമാ സെറ്റില്‍വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ സെറ്റില്‍വെച്ചാണ് ഷാജി കുമാര്‍ കുഴഞ്ഞുവീണത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

പുലിമുരുകന്‍, ഒടിയന്‍, നരന്‍ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയിരുന്നു. അതിമനോഹരം സിനിമ ഡിസംബര്‍ 24ന് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. ഒറ്റക്കൊമ്പന്‍ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ ആണ്. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു എന്നീ സംവിധായകരുടെ കൂടെ ആണ് ഇദ്ദേഹം കൂടുതലായി പ്രവര്‍ത്തിച്ചത്.

ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ പകര്‍ത്താനുള്ള കഴിവാണ് ഷാജിയെ കൂടുതല്‍ പ്രശസ്തനാക്കിയത്. പുലിമുരുകന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *