
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന 51-ാമത് കേരള സ്റ്റേറ്റ് ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കുട്ടികളെ പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആരുഷി രാജേഷ്, ത്വയ്ബ അന്‍സീര്‍, ശിവാനി മനു, അക്ഷര എം,കൊളക്കാട് സന്തോം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആന്റിയ എലിസബത്ത് ബിജു, തെരേസ ജോസഫ്, എമിലിയ തെരേസ രജീഷ്, ജിയന്ന നിഷാദ് അല്‍ഫോന്‍സാ ജോസ്,ജിസ്‌ന എന്‍,ആഞ്ചല ജോഹര്‍, ജുവല്‍ ആഗ്‌നസ് ജോബിന്‍, ജിസ്റ്റോ ജിമ്മി ജോര്‍ജ്,സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ബ്ലെസ്സിന്‍ ഷിജു, ദിയ ആന്‍ ഡെന്നി എന്നിവരെ ആണ് അനുമോദിച്ചത്.പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ തങ്കച്ചന്‍ കോക്കാട്ട് ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത് .ആര്‍ച്ച് പ്രീസ്റ്റ് ഫാ മാത്യു തെക്കേമുറി അധ്യക്ഷനായി.പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം സി കുട്ടിച്ചന്‍, എക്‌സിക്യൂട്ടീവ് മെമ്പറും ഹാന്‍ഡ്ബോള്‍ പരിശീലകനുമായ തങ്കച്ചന്‍ കോക്കാട്ട്,ഒ മാത്യു, സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ വി സെബാസ്റ്റ്യന്‍, സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജാക്‌സണ്‍ മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.














