
കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമത്തിന്റെ പഴുത് മറയാക്കി മനഃപൂര്‍വ്വം കുറ്റ കൃത്യം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടത്തില്‍ രോഗികളുടെ പുനരധിവാസത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി 35 ആശുപത്രിയില്‍ ആദ്യം യോഗം ഈമാസം 15 നു നടക്കും. വിഷയത്തില്‍ 16നു പോലീസ് ഉദ്യോഗസ്ഥ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ബലത്തില്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ നടത്താം എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിയമവിദ?ഗ്ദമന്മാരുമായി ഇക്കാര്യം ആലോചിക്കും. കുട്ടിക്കുറ്റവാളികള്‍ വര്‍ധിച്ചുവരുന്നുണ്ട്. സ്‌കൂളുകളില്‍ ബോധവത്കരണം നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ഇക്കാര്യം ആലോചിക്കുമെന്ന് മന്ത്രി.
അതേപോലെ കുട്ടി ഡ്രൈവര്‍മാര്‍ ആളുകളെ ഇടിച്ചിടുന്നു. ഇതൊന്നും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുകയെന്നതാണ്. ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകും. പിന്നെ പൊലീസിനെതിരെ പരാതിയുമായി വരരുതെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ സജീവമായി നടക്കുന്നു. സംസ്ഥാനത്ത് 40 ലക്ഷം തൂഫാന്‍ വാരിയേഴ്‌സ് ഉണ്ട്. ഓപ്പറേഷന്‍ തൂഫാന്‍ സമൂഹം ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത് വിജയകരമായി മുന്നോട്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.














