Hivision Channel

വിദ്യാര്‍ഥികള്‍ നടപടി നേരിട്ട് 60 ദിവസം കഴിഞ്ഞു, ഇനിയും അരിശം തീര്‍ന്നില്ലേ; കാലടി വിസിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കാലടിയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന് കാരണമെന്തെന്ന് കോടതി ചോദിച്ചു. രണ്ട് എഫ്‌ഐആറുകള്‍ യൂണിവേഴ്‌സിറ്റി ഹാജരാക്കി. ഇന്ന് വാദം കേള്‍ക്കുന്നില്ല പക്ഷേ കേസ് എന്താണെന്ന് മനസ്സിലാക്കണമെന്നും കോടതി. ഒരു കേസില്‍ രണ്ട് എഫ്‌ഐആര്‍ നിലനില്‍ക്കുമോ എന്നും 3 മാസം കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തിട്ടും ഇനിയെന്ത് മാപ്പെന്നും കോടതി ചോദിച്ചു.

ഇതിനൊക്കെ തന്നെ കുട്ടികള്‍ ബുദ്ധിമുട്ടി കഴിഞ്ഞു. 60 ദിവസമായി കുട്ടികള്‍ പ്രയാസം അനുഭവിച്ചില്ലേ ഇനിയും എന്താണ് വേണ്ടതെന്ന് യൂണിവേഴ്‌സിറ്റിയോട് ഹൈക്കോടതി. ഇനിയും അരിശം തീര്‍ന്നില്ലേ എന്ന കുഞ്ചന്‍ നമ്പ്യാരുടെ കവിതയ ഉദ്ധരിച്ച് ഹൈക്കോടതി. 60 ദിവസം കഴിഞ്ഞില്ലേ ഇനിയും എന്താണ് ചെയ്യേണ്ടത്? മറ്റന്നാള്‍ ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കാം. പ്രതിഷേധങ്ങളെ പൂര്‍ണമായും കോടതി അംഗീകരിക്കുകയല്ല. അവര്‍ ചെയ്തത് ന്യായീകരിക്കാവുന്നതാണെന്ന് ഞാന്‍ പറയുന്നില്ല. ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ കുട്ടിക്കാലത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടാകുമെന്നും ഹൈക്കോടതി ആരാഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *