
മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീന്‍ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്. മട്ടന്നൂര്‍ ലയണ്‍സ് ക്ലബ്ബ് റോഡിലെ ‘നന്ദനം’ എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭര്‍ത്താവ് രാജേന്ദ്രന്‍ റിട്ട. കെഎസ്ഇബി. ജീവനക്കാരനാണ്. അദ്ദേഹം രാവിലെ ടൗണില്‍ പോയി മടങ്ങിവന്നപ്പോഴാണ് വീടിനുള്ളില്‍ ഇരുവരെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.














