ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കിൻ്റെ ആദ്യ പരിശോധന വെള്ളിയാഴ്ച കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ പൂർത്തിയായി. ചെലവ് നിരീക്ഷക ആരുഷി ശർമ്മയുടെ നേതൃത്വത്തിൽ ആണ് പരിശോധന നടന്നത്. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുന്ന 12 സ്ഥാനാർഥികളും അവരുടെ വരവ് ചെലവ് രജിസ്റ്റർ, വൗച്ചർ, രസീത് എന്നിവ ഹാജരാക്കി. മൊത്തം മൂന്നു പരിശോധനകളാണ് നടക്കുന്നത്. രണ്ടാമത്തെ പരിശോധന ഏപ്രിൽ 19 ന് നടക്കും. അവസാന പരിശോധന ഈ മാസം 24 നാണ്. ആദ്യ പരിശോധനയിൽ, ചില സ്ഥാനാർഥികളുടെ രജിസ്റ്ററിലെ ചെലവുകൾ ഷാഡോ ഒബ്സർവേഷൻ രജിസ്റ്ററുമായി താരതമ്യം ചെയ്തപ്പോൾ ചെറിയ വ്യത്യാസങ്ങൾ കാണുകയും അത് ശരിയാക്കി സമർപ്പിക്കുവാൻ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു എന്ന് ആരുഷി ശർമ്മ അറിയിച്ചു. സ്ഥാനാർഥികളോട് അവരുടെ ദൈനം ദിന ചെലവുകൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തുവാനും അതിൻ്റെ പകർപ്പ് ഒപ്പ് വെച്ച് സൂക്ഷിക്കാനും നിരീക്ഷക നിർദ്ദേശിച്ചു.വരണാധികാരിയുടെ ഓഫീസിൽ നിന്നും സ്ഥാനാർഥികളുടെ ചെലവ് രജിസ്റ്ററിൻ്റെ പകർപ്പ് പേജ് ഒന്നിന് ഒരു രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ് എന്ന് ആരുഷി ശർമ്മ അറിയിച്ചു
കനത്ത് ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന് പുറമെ ഇന്നും നാളെയും കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 15 -ാം തിയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിന് വരും ദിവസങ്ങളിൽ വലിയ ആശ്വാസമേകുന്ന വാർത്തയാണ് കാലാവസ്ഥ വകുപ്പിൽ നിന്നും പുറത്തുവരുന്നത്.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് ഇന്ന് (12-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ഇരിട്ടി ടൗണില്‍ നിന്നും താക്കോല്‍ കളഞ്ഞു കിട്ടിയിട്ടുണ്ട്.നഷ്ടപ്പെട്ടയാള്‍ ഇരിട്ടി പുതിയ ബസ് സ്റ്റാന്‍ഡിലെ ഹരിത വെജിറ്റബിള്‍സുമായി ബന്ധപ്പെടുക. 808620 8129
ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടിയും ചിഹ്നവും എന്ന ക്രമത്തില്‍-അഡ്വ. എം വി ജയരാജന്‍(കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ചുറ്റിക അരിവാള്‍ നക്ഷത്രം), സി രഘുനാഥ് ( ഭാരതീയ ജനത പാര്‍ട്ടി-താമര), കെ സുധാകരന്‍, s/o രാമുണ്ണി വി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി-വജ്രം), ജയരാജ് ഇ പി (സ്വത-എയര്‍കണ്ടീഷണര്‍), ജയരാജന്‍ എം വി s/o വേലായുധന്‍ (സ്വത-അലമാര), ജോയി ജോണ്‍ പട്ടര്‍ മഠത്തില്‍ (സ്വത- ഓട്ടോറിക്ഷ), നാരായണകുമാര്‍ (സ്വത-ബേബി വാക്കര്‍), സി ബാലകൃഷ്ണന്‍ യാദവ് (സ്വത-ബലൂണ്‍), വാടി ഹരീന്ദ്രന്‍ (സ്വത-ആപ്പിള്‍), കെ സുധാകരന്‍ s/o കൃഷ്ണന്‍ (സ്വത-വളകള്‍), കെ സുധാകരന്‍ s/o പി ഗോപാലന്‍ (സ്വത-ഗ്ലാസ് ടംബ്ലര്‍).
മതിയായ രേഖകൾ ഇല്ലാതെ സ്വകാര്യ കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ 2024 ലോകസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള എസ് എസ് ടി യുടെയും പോലീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ പിടിച്ചെടുത്തു. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പണം പിടികൂടിയത്.
പേരാവൂർ:വളർത്തുനായ വന്യജീവിയുടെ ആക്രമണത്തിൽ ചത്തു. പേരാവൂർ കുനിത്തല മുക്ക് പാറമുണ്ടയിലാണ് സംഭവം. നാട്ടുകാർ വനം വകുപ്പിൽ വിവരമറിയിച്ചിട്ടുണ്ട്.ശനിയാഴ്ച രാത്രി 9.30 ഓടെയാണ് നായയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോൾ പ തലയ്ക്ക് കടിയേറ്റ് ചത്ത നിലയിൽ കണ്ടത്.
സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2024-ന് അപേക്ഷിക്കാനുള്ള അവസാനതീയതി മാർച്ച് 31-ന് രാത്രി 9.50-വരെ നീട്ടിയതായി യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു. വിവരങ്ങൾക്ക്: exams.nta.ac.in/CUET-UG/
ഓണ്‍ലൈന്‍ സേവനങ്ങളെല്ലാം തന്നെ തങ്ങളുടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ടിതമായ പുതിയ സൗകര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജനപ്രിയ വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബും പുതിയ എഐ ഫീച്ചറുകള്‍ പരീക്ഷിക്കുകയാണ്. ദൈര്‍ഘ്യമേറിയ വീഡിയോകള്‍ സൗകര്യപ്രദമായി കാണുക, വീഡിയോയ്ക്ക് കീഴിലെ കമന്റ് സെക്ഷന്‍ കൂടുതല്‍ സജീവമാക്കുക, വിദ്യാഭ്യാസ അധിഷ്ടിത ഉള്ളടക്കത്തില്‍ നിന്ന് എളുപ്പം പഠനം സാധ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് മൂന്ന് എഐ സൗകര്യങ്ങളാണ് കമ്പനി പരീക്ഷിക്കുന്നത്.
വീഡിയോയിലെ നല്ല ഭാഗങ്ങള്‍ മാത്രം കാണാം
ദൈര്‍ഘ്യമേറിയ വീഡിയോകള്‍ മുഴുനീളെ കണ്ടിരിക്കുക കാഴ്ചക്കാരെ സംബന്ധിച്ച് അത്ര സുഖകരമായിരിക്കില്ല. വീഡിയോയിലെ ചില രംഗങ്ങള്‍ മാത്രമേ ചിലപ്പോള്‍ രസകരമായിരിക്കുകയുള്ളൂ. അത്തരം വീഡിയോകള്‍ സാധാരണ നമ്മള്‍ ഫോര്‍വേഡ് ചെയ്ത് നോക്കി കണ്ടുപിടിച്ച് കാണുകയാണ് ചെയ്യുക. എന്നാല്‍ പുതിയ എഐ ഫീച്ചര്‍ ഇനി നിങ്ങളെ സഹായിക്കും.
വീഡിയോകളില്‍ ഡബിള്‍ ടാപ്പ് ചെയ്ത് അത് സ്‌കിപ്പ് ചെയ്ത് കാണാന്‍ ശ്രമിക്കുമ്പോള്‍ സ്‌ക്രീനില്‍ ഒരു ബട്ടന്‍ തെളിയും. അതുവഴി വീഡിയോയിലെ രസകരമെന്ന് എഐ കണ്ടെത്തിയ രംഗങ്ങള്‍ തിരഞ്ഞെടുത്ത് കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും.
നിലവില്‍ ചുരുക്കം ചില യൂട്യൂബ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ എഐ വീഡിയോ നാവിഗേഷന്‍ ടൂള്‍ ലഭ്യമായിട്ടുള്ളൂ. താമലിയാതെ തന്നെ കൂടുതല്‍ പേരിലേക്ക് ഈ സൗകര്യം എത്തിയേക്കും.
കമന്റുകള്‍ വേര്‍തിരിച്ച് കാണാം
ഒരു വീഡിയോയ്ക്ക് കീഴില്‍ പലവിധങ്ങളായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. വീഡിയോയിലെ വിഷയം, അവതരണരീതി, അവതാരകര്‍ പോലുള്ള പലവിധ വിഷയങ്ങളെ കുറിച്ചാവും ആ ചര്‍ച്ചകള്‍. നിലവില്‍ സമയ ക്രമത്തിലാണ് കമന്റ് സെക്ഷനില്‍ കമന്റുകള്‍ കാണുക. ഒരാള്‍ ആരംഭിച്ച ചര്‍ച്ചാ വിഷയത്തിന്‍ കീഴില്‍ ചര്‍ച്ച നടത്താന്‍ റിപ്ലൈ കൊടുക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
വീഡിയോയിലെ കമന്റ് സെക്ഷന്‍ തുറക്കുമ്പോള്‍ ‘ടോപ്പിക്‌സ്’ എന്ന പേരില്‍ ഒരു ടാബ് കാണാം. അത് തിരഞ്ഞെടുത്താല്‍ വിവിധ വിഷയങ്ങള്‍ക്ക് കീഴില്‍ കമന്റുകള്‍ ക്രമീകരിച്ചിരിക്കുന്നത് കാണാം. ഇതില്‍ ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ചര്‍ച്ചയുടെ ഭാഗമാവാം. കമന്റുകളുടെ സംഗ്രഹവും എഐ നല്‍കും. അനാവശ്യ വിഷയങ്ങള്‍ എഐ തന്നെ മാറ്റി നിര്‍ത്തുകയും ചെയ്യും..
സജീവമായ ചര്‍ച്ചകള്‍ നടക്കുന്ന യൂട്യൂബ് കമന്റ് ബോക്‌സില്‍ ഈ പുതിയ ഫീച്ചര്‍ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചാറ്റ്‌ബോട്ട്
വിവര ശേഖരണത്തിനും പഠനത്തിനും വേണ്ടിയാണ് നിങ്ങള്‍ യൂട്യൂബില്‍ ഒരു വീഡിയോ കാണുന്നത് എങ്കില്‍ ഏറെ ഉപകാരപ്പെടുന്ന ഫീച്ചറാണിത്. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് Ask എന്ന ബട്ടന്‍ ക്ലിക്ക് ചെയ്ത് വീഡിയോയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാം. വീഡിയോയുടെ സംഗ്രഹം എന്തെന്നും ചോദിക്കാം.
ഈ മൂന്ന് ഫീച്ചറുകളും എല്ലാ യൂട്യൂബ് ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയിട്ടില്ല. ചുരുക്കം ചില യൂട്യൂബ് പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ ഇവയില്‍ പലതും ലഭ്യമാക്കിയിട്ടുള്ളൂ.
സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്.
രാവിലെ പത്ത് മണി മുതൽ റേഷൻ കടകളിലെത്തിയ ആളുകള്‍ അരി വാങ്ങാൻ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആരുന്നു. ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം.
സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.
ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്.
ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിലെടുത്തിരുന്നു. സീരിയൽ നടിയുടെ പരാതിയെ തുടർനന്നായിരുന്നു നടപടി.
ആട് ജീവിതം സിനിമയുടെ വ്യാജ പതിപ്പിനെതിരെ സംവിധായകൻ ബ്ലസി പരാതി നൽകിയിരുന്നു. എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻ ഷോട്ടുകളും കൈമാറി.
സമൂഹമാധ്യമങ്ങളിലും വിവിധ വെബ്സൈറ്റുകളിലും സിനിമ പ്രചരിപ്പിക്കുന്നത് തടയണമെന്നും സിനിമ അപ്ലോഡ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.