Hivision Channel

Local News

ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശികളായ യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ

പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL 78 1906 ബജാജ് പൾസർ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി പാൽചുരം സ്വദേശി അജിത്കുമാർ , നീണ്ടു നോക്കി ഒറ്റപ്ലാവ് സ്വദേശിനി ശ്രീജ എന്നിവരെ പേരാവൂർ എക്സൈസ് . ഇൻസ്പക്ടർ വിജേഷ് എ.കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്.

കൊട്ടിയൂർ, നീണ്ടു നോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളായ ഇവർ കുറച്ചു നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം  എം.പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ . പേരാവൂർ എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവർവാഹനം സഹിതം തികളാഴ്ച വൈകുന്നേരം പാൽച്ചുരം ആ ശ്രമം ജംഗ്ഷനിൽ വെച്ച്  പിടിയിലായത്. 

ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂർ സ്വദേശികളായ യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ Read More »

ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ചുവിട്ടു

ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യം വച്ച് സംഘടനയെ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ആം ആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കം. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ട്. സംഘടനയുടെ ഓര്‍ഗനൈസേഷ്ണല്‍ ജനറല്‍ സെക്രട്ടറി ഡോ.സന്ദീപ് പഥക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഒഡീഷ, കേരള തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. വളരെ ഗൗരവത്തോടെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അടിത്തട്ട് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുമാണ് ആലോചന.

ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ചുവിട്ടു Read More »

എ ഐ കെ എസ് പേരാവൂര്‍ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

പേരാവൂര്‍:എ ഐ കെ എസ് പേരാവൂര്‍ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പേരാവൂരില്‍ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.കെ വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.വി ജി പത്മനാഭന്‍,ഷൈലജ ചന്ദ്രന്‍,കെ ശശീന്ദ്രന്‍ മാസ്റ്റര്‍,എം എസ് വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു

എ ഐ കെ എസ് പേരാവൂര്‍ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ Read More »

പച്ചക്കറിയുടെ വിളവെടുപ്പ്

ഇരിട്ടി: മീത്തലെ പുന്നാട് യു.പി.സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ യുടെ സഹകരണത്തോടെ നട്ടുവളര്‍ത്തിയ വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് ഇരിട്ടി ഉപജില്ല നൂണ്‍മീല്‍ ഓഫീസര്‍ കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍.സി.കെ. അനിത അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ്. പി.വി കൃഷ്ണകുമാര്‍, പി.ടി.എ.വൈസ് പ്രസിഡന്റ് സി.വി സുദീപന്‍, സീനിയര്‍ അധ്യാപകന്‍ പി.പി പ്രശാന്ത് കുമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക സി.കെ.അനിത, എം.കെ വിജീഷ് എന്നിവര്‍ സംസാരിച്ചു.

പച്ചക്കറിയുടെ വിളവെടുപ്പ് Read More »

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം 18ന്

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചര്‍മ്മമുഴരോഗ പ്രതിരോധ കുത്തിവെപ്പ് ജനുവരി 18 മുതല്‍ ഫെബ്രുവരി 24 വരെ നടക്കും. വാക്‌സിനേറ്റര്‍മാര്‍ വീടുകളിലെത്തി കുത്തിവെപ്പ് നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജനുവരി 18ന് രാവിലെ 10 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കും. നാല് മാസത്തിനു മുകളില്‍ പ്രായമുള്ള പശുക്കള്‍ക്കാണ് കുത്തിവെപ്പ് നല്‍കുക. ജില്ലയില്‍ 91687 പശുക്കളെ കുത്തിവെപ്പിന് വിധേയമാക്കും. കത്തിവെപ്പിനായി കര്‍ഷകരില്‍ നിന്നും ഫീസ് ഈടാക്കില്ല. കുത്തിവെച്ചാല്‍ പനി, പാല്‍ കുറയുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല. ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലൈസന്‍സുകള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, തുടങ്ങിയവ ലഭിക്കുന്നതിന് കത്തിവെപ്പ് നിര്‍ബന്ധമാണ്. മുഴുവന്‍ കര്‍ഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലാ കലക്ടറാണ് പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് യൂണിറ്റിന്റെ ചെയര്‍മാന്‍.

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം 18ന് Read More »

കാങ്കോല്‍ പാപ്പാരട്ടയിലെ ടി.കെ.നാരായണ പൊതുവാള്‍(77) അന്തരിച്ചു

പയ്യന്നൂര്‍:റിട്ടയേര്‍ഡ് സഹകരണ സംഘം ഇന്‍സ്പെക്ടര്‍ കാങ്കോല്‍ പാപ്പാരട്ടയിലെ ടി.കെ.നാരായണ പൊതുവാള്‍(77) അന്തരിച്ചു.ഗ്രാമ വികസന ഓഫിസര്‍, കാങ്കോല്‍ സര്‍വീസ് സഹകരണ സംഘം (നിലവില്‍ കാങ്കോല്‍ ബാങ്ക്) സെക്രട്ടറി എന്നീ നിലകളിലും പ്രവൃത്തിച്ചിട്ടുണ്ട്.സിപിഎം കാങ്കോല്‍ ബ്രാഞ്ച് അംഗവും കാങ്കോലിലെ കുട്ടികളുടെ ആദ്യകാല സംഘടനയായിരുന്ന ബാലകലാ സമിതി, കാങ്കോല്‍ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവയുടെ സ്ഥാപകരില്‍ ഒരാളുമാണ്. കാങ്കോല്‍ പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം, കാങ്കോല്‍ നോര്‍ത്ത് വായനശാല എന്നിവയുടെ സെക്രട്ടറി, വടശ്ശേരി ഊറ്റിത്തടം ശ്രീകൃഷ്ണന്മതിലകം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.മുനയന്‍കുന്ന് സമര സേനാനി പരേതനായ പനയന്തട്ട നാരായണന്‍ നമ്പ്യാരുടെയും ടി.കെ.ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: കെ.പാര്‍വതി . മക്കള്‍: മലയാള മനോരമ മംഗളൂരു ലേഖകനും ദീപിക ഇരിട്ടി ലേഖകനും ആയിരുന്ന രാജേഷ് കുമാര്‍ കാങ്കോല്‍ (അറ്റന്‍ഡര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി), കെ.രാജശ്രീ (സഹകരണ സംഘം ഓഡിറ്റര്‍, തളിപ്പറമ്പ്), കെ.രാഗേഷ് കുമാര്‍ (ആയുര്‍വേദ തെറാപ്പിസ്റ്റ്, സ്ലൊവാനിയ). മരുമക്കള്‍: കെ.എം.ജമുന (അസി. പ്രൊഫസര്‍, യേനെപ്പോയ സര്‍വകലാശാല, മംഗളൂരു), ടി.പി.സുരേഷ് ബാബു (ചെങ്ങളായി, ശ്രീകണ്ഠാപുരം സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍), കെ.പി.മഹിത (ഏമ്പേറ്റ്, പെരിയ കേന്ദ്ര സര്‍വകലാശാല റിസര്‍ച്ച് അസിസ്റ്റന്‍ഡ്). സഹോദരങ്ങള്‍: ടി.കെ.സരോജിനി (കാങ്കോല്‍), ടി.കെ.ലക്ഷ്മണ പൊതുവാള്‍ (റിട്ട. സര്‍വേ സൂപ്രണ്ട്, കാങ്കോല്‍), ടി.കെ.കുഞ്ഞിക്കണ്ണ പൊതുവാള്‍ (പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്ര സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), ടി.കെ.ലക്ഷ്മി (മയ്യില്‍).

കാങ്കോല്‍ പാപ്പാരട്ടയിലെ ടി.കെ.നാരായണ പൊതുവാള്‍(77) അന്തരിച്ചു Read More »

ആറളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌മൈല്‍ പദ്ധതി ആരംഭിച്ചു

എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള പഠന പിന്തുണാസഹായിയായ സ്‌മൈല്‍ പദ്ധതി ആറളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂര്‍ എന്നിവ ചേര്‍ന്നാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022-23 ന്റെ ഭാഗമായി ‘സ്മൈല്‍ 2023’ പഠന സഹായി തയ്യാറാക്കിയത്.ആത്മധൈര്യത്തോടെ പരീക്ഷ നേരിടുകയും ഗുണനിലവാരമുള്ള പരീക്ഷാഫലം ഉറപ്പുവരുത്തുകയുമാണ് പ്രധാന ലക്ഷ്യം.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം മോട്ടിവേഷന്‍ ക്ലാസ്, കൗണ്‍സിലിംഗ് സെഷനുകള്‍, മോഡല്‍ ക്ലാസ്, മോഡല്‍ പരീക്ഷ, മോണിറ്ററിങ്, പാരലല്‍ ക്ലാസ്, ചെയിന്‍ വാല്വേഷന്‍,
മള്‍ട്ടിപ്പിള്‍ ഗ്രേഡിങ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വിവിധ സമയങ്ങളില്‍ നടക്കുന്നതാണ്.

ഗ്രാമപഞ്ചായത്ത് അംഗം ഷീബ രവി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ഷൈന്‍ ബാബു, അബ്ദൂന്നാസര്‍ ചാത്തോത്ത്, പി ടി എ പ്രസിഡന്റ് പ്രേമദാസന്‍ കെ, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ എന്‍ കെ, എക്‌സിക്യൂട്ടീവ് അംഗം അബ്ദുറഹിമാന്‍ ചാല, പ്രിന്‍സിപ്പാള്‍ സുരേന്ദ്രന്‍ കെ കെ, എച്ച് എം ഇന്‍ ചാര്‍ജ് ലിന്റു കുര്യന്‍, സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് എന്നിവര്‍ സംസാരിച്ചു.മുന്നേറ്റം കണ്‍വീനര്‍ വിജയന്‍ വി വി പദ്ധതി വിശദീകരിച്ചു.

ആറളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌മൈല്‍ പദ്ധതി ആരംഭിച്ചു Read More »

മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമര്‍പ്പണവും ജനുവരി 21 ന് ശനിയാഴ്ച നടക്കും

പേരാവൂര്‍:മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമര്‍പ്പണവും ജനുവരി 21 ന് ശനിയാഴ്ച നടക്കും.രാവിലെ 9 മണിക്ക് ക്ഷേത്രം മേല്‍ശാന്തി ഭദ്രദീപം കൊളുത്തി പൊങ്കാല അടുപ്പിലേക്ക് അഗ്നിപകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും.തുടര്‍ന്ന് പൊങ്കാല സമര്‍പ്പണവും നടക്കും.പൊങ്കാലയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ജനുവരി 19 വ്യാഴാഴ്ചക്ക് മുമ്പ് ബുക്ക് ചെയ്യേണ്ടതാണെന്നും,ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 20,21,22,23 തീയതികളില്‍ നടക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി എസ് സുജിത്ത്,സെക്രട്ടറി സി പി സദാശിവന്‍,ജനറല്‍ കണ്‍വീനര്‍ സനേഷ് തോട്ടത്തില്‍ ,അജേഷ് കുന്നത്ത് ,സുജീഷ് കെ,എന്നിവര്‍ പങ്കെടുത്തു

മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമര്‍പ്പണവും ജനുവരി 21 ന് ശനിയാഴ്ച നടക്കും Read More »

കാറിടിച്ച് റിട്ട.അധ്യാപിക മരിച്ചു

ഇരിട്ടി:ഉളിക്കൽ നെല്ലിക്കാംപൊയിലിൽ വച്ച് കാറിടിച്ച് പരിക്കേറ്റ റിട്ട. അധ്യാപിക മരിച്ചു.
നെല്ലിക്കാംപൊയിൽ പുളിയംമാക്കൽ ആഗ്നസ് (65)ആണ് മരിച്ചത്.
ഇന്ന് രാത്രി 7 മണിയോടെയാണ് നെല്ലിക്കാംപൊയിൽ പള്ളിയിൽ തിരുനാൾ ആഘോഷം കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ നെല്ലിക്കാംപൊയിലിൽ ടൗണിൽ വച്ചാണ് അപകടം .

ഭർത്താവ് : പി കെ മാത്യു
മക്കൾ: ആൻ മാത്യു,
എമി മാത്യു ,
സിറിൽ മാത്യു.
മരുമക്കൾ: ജെറിൻ ടോം ജോസ് , ജീവൻ ജിത്ത്
സംസ്ക്കാരം നാളെ വൈകുന്നേരം 3 മണിക്ക് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻ ഫെറോന പള്ളി സെമിത്തേരിയിൽ.

കാറിടിച്ച് റിട്ട.അധ്യാപിക മരിച്ചു Read More »

സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

പേരാവൂര്‍:സി.പി.എം.മുന്‍ ബംഗ്ലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി പേരാവൂര്‍ ഞണ്ടാടിയിലെ വി അരവിന്ദാക്ഷന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബംഗ്ലക്കുന്നില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു.പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ പ്രഭാകരന്‍,എം രാജന്‍,സുരേഷ് ചാലാറത്ത്,കെ ജയപ്രകാശ്,എസ് എം കെ മുഹമ്മദലി,കെ എ രജീഷ്,ജിജിജോയി,നിഷ പ്രദീപന്‍,അമീര്‍ ഫൈസല്‍,ദാമോദരന്‍,കെ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു Read More »