
എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള പഠന പിന്തുണാസഹായിയായ സ്‌മൈല്‍ പദ്ധതി ആറളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂര്‍ എന്നിവ ചേര്‍ന്നാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022-23 ന്റെ ഭാഗമായി ‘സ്മൈല്‍ 2023’ പഠന സഹായി തയ്യാറാക്കിയത്.ആത്മധൈര്യത്തോടെ പരീക്ഷ നേരിടുകയും ഗുണനിലവാരമുള്ള പരീക്ഷാഫലം ഉറപ്പുവരുത്തുകയുമാണ് പ്രധാന ലക്ഷ്യം.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം മോട്ടിവേഷന്‍ ക്ലാസ്, കൗണ്‍സിലിംഗ് സെഷനുകള്‍, മോഡല്‍ ക്ലാസ്, മോഡല്‍ പരീക്ഷ, മോണിറ്ററിങ്, പാരലല്‍ ക്ലാസ്, ചെയിന്‍ വാല്വേഷന്‍,
മള്‍ട്ടിപ്പിള്‍ ഗ്രേഡിങ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി വിവിധ സമയങ്ങളില്‍ നടക്കുന്നതാണ്.
ഗ്രാമപഞ്ചായത്ത് അംഗം ഷീബ രവി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ ഷൈന്‍ ബാബു, അബ്ദൂന്നാസര്‍ ചാത്തോത്ത്, പി ടി എ പ്രസിഡന്റ് പ്രേമദാസന്‍ കെ, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ എന്‍ കെ, എക്‌സിക്യൂട്ടീവ് അംഗം അബ്ദുറഹിമാന്‍ ചാല, പ്രിന്‍സിപ്പാള്‍ സുരേന്ദ്രന്‍ കെ കെ, എച്ച് എം ഇന്‍ ചാര്‍ജ് ലിന്റു കുര്യന്‍, സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് എന്നിവര്‍ സംസാരിച്ചു.മുന്നേറ്റം കണ്‍വീനര്‍ വിജയന്‍ വി വി പദ്ധതി വിശദീകരിച്ചു.














