
ഇരിട്ടി: മീത്തലെ പുന്നാട് യു.പി.സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ യുടെ സഹകരണത്തോടെ നട്ടുവളര്‍ത്തിയ വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് ഇരിട്ടി ഉപജില്ല നൂണ്‍മീല്‍ ഓഫീസര്‍ കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍.സി.കെ. അനിത അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ്. പി.വി കൃഷ്ണകുമാര്‍, പി.ടി.എ.വൈസ് പ്രസിഡന്റ് സി.വി സുദീപന്‍, സീനിയര്‍ അധ്യാപകന്‍ പി.പി പ്രശാന്ത് കുമാര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക സി.കെ.അനിത, എം.കെ വിജീഷ് എന്നിവര്‍ സംസാരിച്ചു.














