Hivision Channel

Local News

ഹജ്ജ് ക്യാമ്പ് മെയ് 30 ന് ആരംഭിക്കും.ഈ വര്‍ഷം 3113 യാത്രക്കാര്‍

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാമ്പ് മെയ് 30 ന് പ്രവര്‍ത്തനം ആരംഭിക്കും.
ഇത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടേയും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളുടേയും യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. എ ഡിഎം നവീന്‍ ബാബു അധ്യക്ഷത വഹിച്ചു.
വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍, നടപടികളുടെ സമയ ക്രമം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് വിവിധ വകുപ്പ് മേധാവികള്‍ ക്യാമ്പിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തും. ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളില്‍ നിന്നും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
3113 പേരാണ് കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി പുറപ്പെടുക. ജൂണ്‍ 1 ന് പുലര്‍ച്ചെ 5.55 നാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം. സഊദി സമയം രാവിലെ 8.50 ന് വിമാനം ജിദ്ധയിലിറങ്ങും. 361 പേര്‍ക്ക് സഞ്ചരിക്കാവുന്ന സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എ.ബി 6 ശ്രേണിയില്‍ പെട്ട വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും സര്‍വ്വീസ് നടത്തുക.
യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അംഗവും കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് കണ്‍വീനറുമായ പി.പി മുഹമ്മദ് റാഫി, അസി.സെക്രട്ടറി എന്‍. മുഹമ്മദലി, സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകളുടെ സ്‌പെഷ്യല്‍ ഓഫീസര്‍ യു.അബ്ദുല്‍ കരീം, മുഹമ്മദ് അഷ്‌റഫ് എന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എയര്‍പോര്‍ട്ടിലെ വിവിധ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് കിയാല്‍ അധികൃതരുമായി നടത്തിയ പ്രത്യേക യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, കെ.പി സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗൂഗിള്‍ ആപ്പിലെ സെര്‍ച്ച് റിസല്‍ട്ടില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ചു

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ചു. സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ അവ തുറക്കാതെ തന്നെ പങ്കുവെക്കുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. സാധാരണ സെര്‍ച്ച് റിസല്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറന്ന് യുആര്‍എല്‍ കോപ്പി ചെയ്‌തോ വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയോ വേണം ലിങ്കുകള്‍ പങ്കുവെക്കാന്‍. എന്നാല്‍ ഈ സംവിധാനം എത്തുന്നതോടെ അതിന്റെ ആവശ്യമില്ല.

ആന്‍ഡ്രോയിഡ് പോലീസ് വെബ്‌സൈറ്റ് സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്‌സ്‌കിയാണ് ഈ വിവരം എക്‌സില്‍ പങ്കുവെച്ചത്.

അദ്ദേഹം നല്‍കുന്ന വിവരം അനുസരിച്ച് ഗൂഗിള്‍ ആപ്പില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന റിസല്‍ട്ടില്‍ ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ തുറന്നുവരും. ഇവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയോ ഏതെങ്കിലും ആപ്പുകള്‍ വഴി പങ്കുവെക്കുകയോ ചെയ്യാം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ആര്‍ട്ടെം റുസാകോവ്‌സ്‌കി പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാവില്ല. പ്രത്യേകിച്ചും ഏതെങ്കിലും ആപ്പിലേക്ക് റീഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍. ഉദാഹരണത്തിന് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് റീഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇതുപോലെ കോപ്പി ചെയ്യാനാവില്ല.

ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്‍ തിങ്കളാഴ്ച എത്തിയേക്കും; ഗൂഗിളിന് വെല്ലുവിളിയാവുമോ? 

പ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രധാനിയായ ഗൂഗിളിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്റെ വരവ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓപ്പണ്‍ എഐയുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് തിങ്കളാഴ്ച സെര്‍ച്ച് സേവനം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല.

എഐ അടിസ്ഥാനമാക്കിയുള്ള ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം ഗൂഗിളിന് ശക്തമായ വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൊവ്വാഴ്ചയാണ് ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനമുണ്ടായേക്കും. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഗൂഗിളും എഐ അധിഷ്ടിത സേവനങ്ങള്‍ പ്രഖ്യാപിച്ചേക്കും.

ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം. ഇതോടെ ചാറ്റ് ജിപിടിയ്ക്ക് വെബ്ബിലെ വിവരങ്ങള്‍ നേരിട്ട് എടുക്കാനും ലിങ്കുകള്‍ നല്‍കാനും സാധിക്കും.

നിലവില്‍ വിവിധങ്ങളായ വിവരങ്ങള്‍ ചാറ്റ് ജിപിടിയ്ക്ക് നല്‍കാന്‍ സാധിക്കുമെങ്കിലും വെബ്ബില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ്ജിപിടിയ്ക്ക് സാധിക്കില്ല. നേരത്തെ മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ ലഭ്യമാക്കിയിരുന്നു.

അതേസമയം ഗൂഗിളും ജെമിനി എഐ ഉപയോഗിച്ചുള്ള കൂടുതല്‍ സെര്‍ച്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനിടയുണ്ട്. ഗൂഗിളിനെ കൂടാതെ മുന്‍ ഓപ്പണ്‍ എഐ ഗവേഷകന്‍ അരവിന്ദ് ശ്രീനിവാസ് ആരംഭിച്ച പെര്‍പ്ലെക്‌സിറ്റിയും എഐ സെര്‍ച്ച് രംഗത്ത് ശക്തമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.

കൊട്ടിയൂർ വൈശാഖ മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി.

കൊട്ടിയൂർ മഹാക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനു ഓരോ വകുപ്പുകളെയും ഏൽപിച്ച പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ നിർദേശിച്ചു. കൊട്ടിയൂർ ഉത്സവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്സവുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെയും പാർക്കിങ്ങിൻ്റെയും വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ മെയ് 10 ന് യോഗം കൂടുന്നതിനും തീരുമാനിച്ചു. ഉത്സവുമായ ബന്ധപ്പെട്ട ഭക്തരുടെയും വാഹനങ്ങളുടെയും സുഗമമായ നീക്കത്തിന് പരിചയ സമ്പന്നരായ പോലീസ്കാരെ നിയോഗിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി പോലീസ് യോഗത്തിൽ അറിയിച്ചു. തടസമില്ലാതെ വൈദ്യുതി , ജല വിതരണം ഉറപ്പാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കെ എസ് ഇ ബി യും വാട്ടർ അതോറിറ്റിയും യോഗത്തിൽ അറിയിച്ചു.കെ എസ് ആർ ടി സി 25 ബസുകൾ കൊട്ടിയൂരിലേക്ക് സ്പെഷ്യൽ സർവ്വീസിനായി വിവിധ ഡിപ്പോകളിൽ നിന്നും കൊണ്ടുവരുമെന്ന് യോഗത്തിൽ അറിയിച്ചു. കൂടാതെ തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ , മാനന്തവാടി , താമരശ്ശേരി , വടകര, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും യാത്രകാരുടെ ആവിശ്യത്തിനനുസരിച്ച് കൊട്ടിയൂരിലേക്ക് സർവീസ് നടത്തുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.ഭക്ഷണത്തിൻ്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ മൊബൈൽ ലാബിൻ്റെ സേവനവും ഉത്സവത്തിൻ്റെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്.യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ, കണ്ണൂർ ഡി എഫ് ഒ എസ് വൈശാഖ്, എ ഡി എം കെ നവീൻ ബാബു ,കൊട്ടിയൂർ ദേവസ്വം പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കാസര്‍കോട് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത് മേനോന്‍ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ചത്.

മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി ഉഷ, ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6625 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 420 രൂപ വര്‍ധിച്ച് 53,000 ല്‍ എത്തി നില്‍ക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 60 രൂപ വര്‍ധിച്ച് 5525 രൂപയിലുമെത്തി.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തും; മെയ് 4ന് നടക്കുന്ന നേതൃയോഗത്തിൽ എം.എം ഹസൻ ചുമതല തിരികെ നൽകും

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തും. സ്ഥാനാർത്തിയായതിനെ തുടർന്ന് താൽക്കാലിക ചുമതല എംഎം ഹസന് നൽകിയിരുന്നു. മെയ് 4ന് നടക്കുന്ന കെപിസിസി നേതൃയോഗത്തിൽ ചുമതല തിരികെ നൽകും.ലോക്സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെ.പി.സി.സി നേതൃയോഗം മെയ് നാലിന് രാവിലെ 10.30ന് ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു അറിയിച്ചിരുന്നു. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ അധ്യക്ഷത വഹിക്കും.സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരും ലോക്സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

രണ്ട് ദിവസം 8 ജില്ലകളിൽ മഴ, ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റ്, 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മെയ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദവും അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട്  ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ  40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാാം, അതിനാൽ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.

ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു പേർക്ക് പൊള്ളലേറ്റു

file

ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോട്ടല്‍ സെവന്റീസിലാണ് അപകടമുണ്ടായത്. വലിയമങ്ങാട് സ്വദേശി ദേവി(42), ഇതര സംസ്ഥാന തൊഴിലാളിയായ സിറാജ്(38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ദേവിക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. സിറാജിന് കൈയ്യിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ കുക്കര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ ഇരുവരെയും സമീപത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ദേവിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകളിലും ഉള്‍പ്പെടെ ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒരു മാസം, കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര’; വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസികുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുന്ദരവുമായ ഉല്ലാസ യാത്രകള്‍ക്കാണ് അവസരമൊരുക്കുന്നതെന്നും കെഎസ്ആര്‍ടിസി.

തിരുവനന്തപുരം: സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഗവിയിലേക്കുള്ള ഉല്ലാസ യാത്രകള്‍ പുനരാരംഭിച്ചെന്ന് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍, സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ നിന്ന് മെയ് ഒന്ന് മുതല്‍ 31 വരെയാണ് ഗവി സ്‌പെഷ്യല്‍ ഉല്ലാസ യാത്രകള്‍ ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുന്ദരവുമായ ഉല്ലാസ യാത്രകള്‍ക്കാണ് അവസരമൊരുക്കുന്നതെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഗവി യാത്രയുടെ വിവരങ്ങള്‍:

01/05/2024 ബുധന്‍
കൊട്ടാരക്കര,കോട്ടയം, താമരശ്ശേരി യൂണിറ്റുകള്‍.

02/05/2024 വ്യാഴം
പത്തനംതിട്ട, തൊടുപുഴ
03/05/2024 വെള്ളി
പാപ്പനംകോട്, പിറവം, പത്തനംതിട്ട

04/05/2024 ശനി
കൊല്ലം, കായംകുളം, പത്തനംതിട്ട

05/05/2024 ഞായര്‍
അടൂര്‍, വൈക്കം, ഹരിപ്പാട്

06/05/2024 തിങ്കള്‍
വെള്ളറട , കോതമംഗലം, കോഴിക്കോട്

07/05/2024 ചൊവ്വ
കരുനാഗപള്ളി, മൂലമറ്റം, പത്തനംതിട്ട

08/05/2024 ബുധന്‍
റാന്നി, തൃശ്ശൂര്‍, പത്തനംതിട്ട

09/05/2024 വ്യാഴം
തിരു:സിറ്റി, പാല, ചേര്‍ത്തല

10/05/2024 വെള്ളി
കൊല്ലം, തിരുവല്ല, നിലമ്പൂര്‍

11/05/2024 ശനി
തിരുവല്ല, ആലപ്പുഴ, മലപ്പുറം

12/05/2024 ഞായര്‍
നെയ്യാറ്റിന്‍കര, ചങ്ങനാശ്ശേരി, കണ്ണൂര്‍

13/05/2024 തിങ്കള്‍
ചാത്തന്നൂര്‍, എടത്വ, ചങ്ങനാശ്ശേരി

14/05/2024 ചൊവ്വ
പന്തളം, മാവേലിക്കര, പത്തനംതിട്ട

15/05/2024 ബുധന്‍
വെഞ്ഞാറമ്മൂട്, എറണാകുളം, പത്തനംതിട്ട

16/05/2024 വ്യാഴം
കരുനാഗപ്പള്ളി, കോതമംഗലം തിരുവനതപുരം സിറ്റി

17/05/2024 വെള്ളി
പത്തനംതിട്ട, തൊടുപുഴ

18/05/2024 ശനി
കിളിമാനൂര്‍, കോട്ടയം, കായംകുളം

19/05/2024 ഞായര്‍
കൊട്ടാരക്കര, ചെങ്ങന്നൂര്‍, പാലക്കാട്

20/05/2024 തിങ്കള്‍
റാന്നി, ചാലക്കുടി, പെരിന്തല്‍മണ്ണ

21/05/2024 ചൊവ്വ
കാട്ടാക്കട, വൈക്കം, നിലമ്പൂര്‍

22/05/2024 ബുധന്‍
പുനലൂര്‍, കായംകുളം, പത്തനംതിട്ട

23/05/2024 വ്യാഴം
തിരുവല്ല, ഹരിപ്പാട്, തിരുവനന്തപുരം സിറ്റി

24/05/2024 വെള്ളി
പാറശ്ശാല, ചേര്‍ത്തല, കണ്ണൂര്‍

25/05/2024 ശനി
കൊല്ലം, എടത്വ, പത്തനംതിട്ട

26/05/ 2024 ഞായര്‍
പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം

27/05/2024 തിങ്കള്‍
വിതുര, പാല, പത്തനംതിട്ട

28/05/2024 ചൊവ്വ
കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട

29/05/2024 ബുധന്‍
പത്തനംതിട്ട, കോതമംഗലം, കോഴിക്കോട്

30/05/2024 വ്യാഴം
നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം

31/05/2024 വെള്ളി
കൊല്ലം, തിരുവനന്തപുരം സിറ്റി, പത്തനംതിട്ട.

കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും ജില്ലാ കോര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാം:

ജയകുമാര്‍ വി എ ഫോണ്‍:9447479789
ജില്ലാ കോര്‍ഡിനേറ്റര്‍ തിരുവനന്തപുരം

മോനായി ജി കെ ഫോണ്‍:9747969768
ജില്ലാ കോര്‍ഡിനേറ്റര്‍ കൊല്ലം

സന്തോഷ് കുമാര്‍ സി ഫോണ്‍: 9744348037
ജില്ലാ കോര്‍ഡിനേറ്റര്‍ പത്തനംതിട്ട

ഷെഫീഖ് ഇബ്രാഹിം ഫോണ്‍ : 9846475874
ജില്ലാ കോര്‍ഡിനേറ്റര്‍ ആലപ്പുഴ

ഡൊമനിക് പെരേര ഫോണ്‍:9747557737
ജില്ലാ കോര്‍ഡിനേറ്റര്‍ തൃശ്ശൂര്‍

ഷിന്റോ കുര്യന്‍ ഫോണ്‍ :9447744734
ജില്ലാ കോര്‍ഡിനേറ്റര്‍ പാലക്കാട്

സൂരജ് റ്റി ഫോണ്‍:9544477954
ജില്ലാ കോര്‍ഡിനേറ്റര്‍ കോഴിക്കോട്

അനൂപ് കെ 8547109115
ജില്ലാ കോര്‍ഡിനേറ്റര്‍ മലപ്പുറം

വര്‍ഗ്ഗീസ് സി ഡി ഫോണ്‍:9895937213
ജില്ലാ കോര്‍ഡിനേറ്റര്‍ വയനാട്

റോയ് കെ ജെ ഫോണ്‍ :8589995296
ജില്ലാ കോര്‍ഡിനേറ്റര്‍ കാസര്‍ഗോഡ് & കണ്ണൂര്‍

രാജീവ് എന്‍ ആര്‍ ഫോണ്‍ :9446525773
ജില്ലാ കോര്‍ഡിനേറ്റര്‍ ഇടുക്കി & എറണാകുളം

പ്രശാന്ത് വി പി ഫോണ്‍: 9447223212
ജില്ലാ കോര്‍ഡിനേറ്റര്‍ കോട്ടയം & എറണാകുളം