Hivision Channel

Local News

ലോകത്തെ സ്വാധീനിച്ച 100 ആരോഗ്യ പ്രവർത്തകരുടെ പട്ടിക: ടൈം മാഗസിനുമായി കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

ബെംഗളൂരു : ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളെ ഉൾപ്പെടുത്തി ടൈം മാഗസിൻ തയ്യാറാക്കിയ’ടൈം 100 ഹെൽത്ത് ലിസ്റ്റ് 2026′ പ്രഖ്യാപനത്തിൽ പങ്കാളികളായി പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ലോകത്തെ 100 പ്രതിഭകളെയാണ് ഈ പട്ടികയിലൂടെ ആദരിക്കുന്നത്. ഇതോടനുബന്ധിച്ച് ഫെബ്രുവരി 19-ന് ന്യൂയോർക്കിൽ നടന്ന പ്രത്യേക ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ പങ്കെടുത്തു.​”ഈ വർഷത്തെ ടൈം 100 ഇംപാക്ടുമായി സഹകരിക്കാൻ സാധിച്ചത് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് ലഭിച്ച വലിയൊരു അംഗീകാരമാണെന്ന് അലീഷ മൂപ്പൻ പറഞ്ഞു. സേവനം എപ്പോഴും ലക്ഷ്യബോധമുള്ളതായിരിക്കണമെന്ന പിതാവ് ഡോ. ആസാദ് മൂപ്പന്റെ ദർശനങ്ങളാണ് തന്നെ നയിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ആരോഗ്യപരിരക്ഷ എന്നത് കേവലം ഒരു തൊഴിലല്ല, മറിച്ച് കാരുണ്യത്തിലൂടെയും പ്രതിബദ്ധതയിലൂടെയും ജീവിതങ്ങളെ മാറ്റിമറിക്കാനുള്ള ഒരു നിയോഗമാണെന്ന ആസ്റ്ററിന്റെ ഉറച്ച വിശ്വാസവും അവർ പങ്കുവെച്ചു.”മാസങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും ആഗോള വിദഗ്ധരുമായുള്ള ചർച്ചകൾക്കും ശേഷമാണ് ടൈം മാഗസിൻ 100 പേരുടെ ഈ പട്ടിക തയ്യാറാക്കിയത്. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, പോളിസി മേക്കർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഇതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പ്രമുഖ നടനും സംവിധായകനുമായ ജെസ്സി ഐസൻബെർഗ്, യുഎസ് നൊവാർട്ടിസ് പ്രസിഡന്റ് വിക്ടർ ബുൾട്ടോ, പ്രശസ്ത കാർഡിയോവാസ്കുലർ മെഡിസിൻ പ്രൊഫസർ ഡോ. കിരൺ മുസുനുരു എന്നിവരുൾപ്പെടെ ലോകത്തെ സ്വാധീനിച്ച നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.അന്താരാഷ്ട്ര തലത്തിൽ സജീവമായ സഹകരണങ്ങൾ ഉറപ്പാക്കി മികച്ച ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റർ ഈ ചടങ്ങിന്റെ ഭാഗമായത്. ഇന്ത്യയിലെയും ജിസിസി രാജ്യങ്ങളിലെയും ഏറ്റവും വലിയ ആരോഗ്യ ശൃംഖലകളിലൊന്നാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആശുപത്രികൾ മുതൽ ഫാർമസികൾ വരെയുള്ള വിപുലമായ സേവനങ്ങളിലൂടെ രോഗികൾക്ക് മികച്ച പരിഗണനയും ലോകോത്തര ചികിത്സയും നൽകാൻ ആസ്റ്റർ എപ്പോഴും മുൻപന്തിയിലുണ്ട്.

രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വ്യാഴാഴ്‌ച പേരാവൂരിലെത്തും. കർഷക സംഘടന നേതാക്കളുമായും കർഷകരുമായും സംവാദം നടത്തുന്നതിനാണ് അദ്ദേഹമെത്തുന്നത്. പേരാവൂർ സെയ്ന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽജില്ലയിലെ കർഷക നേതാക്കളുമായും കർഷകസംഘടന പ്രതിനിധികളുമായും സംവാദം നടത്തും. കെ.പി.സി.സിയാണ് പരിപാടിസംഘടിപ്പിക്കുന്നത്.ഹെലികോപ്ടറിലാണെത്തുന്നതെങ്കിൽ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് രാഹുൽ ഗാന്ധി ഇറങ്ങുക. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി ഞായറാഴ് പേരാവൂരിലെത്തി ജിമ്മി ജോർജ് സ്റ്റേഡിയവും പാരിഷ ഹാളും സന്ദർശിച്ചു.കാർഷിക മേഖലയിലെ പ്രതിസന്ധികൾ ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ടു വരുന്ന രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ മലയോര കർഷകർ നേരിടുന്ന വെല്ലുവിളികൾ കൂടി ശ്രദ്ധയിലെത്തിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരിട്ടി നഗരസഭ, ആറളം, അയ്യങ്കുന്ന്, പായം, പേരാവൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകൾ റബർ, കശുമാവ്, നാളികേരം കർഷകർ ഏറ്റവും അധികം ഉള്ള പ്രദേശങ്ങൾ കൂടിയാണ്.ദേശീയ തലത്തിൽകർഷകർ നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് സമരങ്ങളും ജാഥകളും സംവാദങ്ങളുമായി രാഹുൽ ഗാന്ധി സജീവമാണ്. ഈ സാഹചര്യത്തിലാണ് പേരാവൂരിലെത്തി മലയോരത്തെ ഉൾഗ്രാമങ്ങളിലുള്ള കർഷകരുമായും കർഷക പ്രതിനിധികളുമായും രാഹുൽ ഗാന്ധി സംവദിക്കുന്നത്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് ഫ്ളാറ്റ് പിച്ച്; പേസർമാർ തിളങ്ങും, അർഷ്ദീപ് തുടർന്ന് കളിച്ചേക്കും

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് സൂപ്പർ എട്ട് മത്സരത്തിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത് സ്പിന്നർമാർക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചെന്ന് റിപ്പോർട്ട്. കറുത്ത മണ്ണിലൊരുക്കിയ പിച്ചാണ് ഞായറാഴ്ചത്തെ മത്സരത്തിനായി ഉപയോഗിക്കുകയെന്നാണ് വിവരം.

ഇതോടെ ഒരു അധിക സ്പിന്നറെ ടീമിലെടുക്കണോ അതോ ഒരു അധിക പേസറെ ഉൾപ്പെടുത്തണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്. പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് അധിക പിന്തുണ ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മത്സരത്തിൽ കളിച്ച വാഷിങ്ടൺ സുന്ദറിന് പകരം അക്ഷർ പട്ടേൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

സ്പിന്നർമാരേക്കാൾ പേസർമാർക്കാകും പിച്ചിൽ നിന്ന് പിന്തുണ കൂടുതൽ. ഈ സാഹചര്യം പരിഗണിച്ച് മൂന്നാം സ്പിന്നറായി കുൽദീപ് യാദവിന് പകരം അർഷ്ദീപ് സിങ്ങിനെ ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ചാണ് ഇന്ത്യൻ മാനേജ്‌മെന്റിന്റെ ആലോചന. പിച്ച് പേസർമാർക്ക് അനുകൂലമായതിനാൽ, മൂന്നാം സ്പിന്നറായി കുൽദീപ് യാദവിനെ ഉൾപ്പെടുത്തുന്നതിനേക്കാൾ ഡെത്ത് ഓവറുകളിൽ ഫലപ്രദമായ അർഷ്ദീപ് സിങ്ങിനെ കളിപ്പിക്കാനാണ് ടീം കൂടുതൽ താത്പര്യപ്പെടുന്നത്.

പിച്ചിലെ പുല്ല് പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ മികച്ച ബൗൺസ് ലഭിക്കുന്ന ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റായിരിക്കും ഇതെന്ന് മുൻ താരങ്ങളും ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡിക്കോക്കും അഭിപ്രായപ്പെട്ടു. ഫ്‌ളാറ്റ് വിക്കറ്റായിരിക്കാനാണ് സാധ്യത കൂടുതൽ.

ഹെൽത്തി കേരള ക്യാമ്പയിൻ സഘടിപ്പിച്ചു

കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം എന്നിവ ചേർന്ന് ഹെൽത്തി കേരള ക്യാമ്പയിൻ സഘടിപ്പിച്ചു. പള്ളിക്കുന്ന് കൃഷ്ണ മേനോൻ ഗവ. വനിതാ കോളേജിൽ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ചിറക്കൽ മന്ന ഹോമിയോപതി പ്രാഥമീകാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സി എം ജയ് ലാൽ അദ്ധ്യക്ഷനായി. കണ്ണൂർ കോർപറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ വിശിഷ്ടാതിഥിയായി. ക്യാമ്പയിന്റെ ഭാഗമായി ഡോ സി എം ഷെർന,ഡോ. കെ എം രശ്മിത എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസ്സ് എടുത്തു. ചിറക്കൽ ഓണപറമ്പ് സി ആർ സി യോഗ ടീമിന്റെ യോഗ ഡാൻസ്,ചെറുധാന്യ പ്രദർശന വില്പനയും നടന്നു. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് വി കെ സി ജംഷീറ, വളപട്ടണം ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ വി ചെന്നകേശ്വർ, ഡോ കെ എം രശ്മിത, ഡോ അംബിളി ബിബീഷ്, ഡോ കെ ധന്യ, ഡോ ഒ എസ് ശ്രുതി, ഡോ ഒ സിന്ദു, ഡോ പി വി ശ്രീജ എന്നിവർ സംസാരിച്ചു.

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും. ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ശസ്ത്രക്രിയ സമയതത് ഉണ്ടായിരുന്നത് സ്ക്രബ് നഴ്സ് മാത്രം. ഉപകരണങ്ങൾ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന് മറുപടിക്ക് ശേഷമാണ് തുന്നൽ ഇട്ടത്. ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശാസ്ത്രായിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്ന് നഴ്സിന്റെ മൊഴി.

എന്നാൽ ഉഷയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക എവിടെ നിന്നാണ് എന്നതിൽ റിപ്പോർട്ടിൽ വ്യക്തതയില്ല. വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയ സംഭവത്തിൽ വകുപ്പ് മേധാവി ആയിരുന്ന ഡോ. ലളിതാംബിക കരുണാകരനെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവം നടന്ന 2021 കാലയളവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു ഡോ. ലളിതാംബിക കരുണാകരൻ.ശസ്ത്രക്രിയ പിഴവിൽ , കൂടുതൽ പേരെ പ്രതി ചേർക്കാൻ പൊലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയും നഴ്സിംഗ് ഓഫീസർ പി എസ് ധന്യയും പ്രതികളാകും. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടേഴ്സ്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഒരു വീട്ടിലെ ആറു പേര്‍ ചികിത്സയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗര്‍ഭിണിയായ ഷഹലയ്ക്കും മറ്റൊരു മകള്‍ മിന്‍സയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കി ചികിത്സ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ലസ്ന കുഴഞ്ഞുവീണത്. ലസ്നയുടെ മരണത്തിന് പിന്നാലെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം ഭക്ഷ്യവിഷബാധയാണോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

മുംബൈയിൽനിന്ന് പറന്നുയർന്നു;1,000 കിലോമീറ്റർ താണ്ടി മത്സരപ്രാവുകൾ തിരൂരിലെത്തി

ആകാശത്തിന്റെ അതിർവരമ്പുകൾ കീഴടക്കി മത്സരപ്രാവുകൾ 1,000 കിലോമീറ്റർ താണ്ടി മുംബൈയിൽനിന്ന് പറന്നുയർന്ന് തിരൂരിലെത്തി. മലബാർ റേസിങ് പീജിയൻ ക്ലബ്ബ് സംഘടിപ്പിച്ച 1000 കിലോമീറ്റർ പ്രാവ് പറത്തൽ മത്സരത്തിൽ തിരൂർ നടുവിലങ്ങാടി സ്വദേശി പപ്പടക്കാരകത്ത് മുഹമ്മദലി-ഉമ്മയ്യകുട്ടി ദമ്പതികളുടെ മകനും തിരൂർ നടുവിലങ്ങാടിയിലെ പ്രിയ ഗാർഡൻ നഴ്‌സറി ഉടമയുമായ ഷാനവാസ് ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടി. ഈ മാസം 19-ന് രാവിലെ എട്ടിന് മുംബൈയിൽനിന്ന് പറന്നുയർന്ന പ്രാവുകൾ, രണ്ടാംദിവസം 20-ന് ഉച്ചയ്ക്ക് 11.58-ന് തന്നെ തിരൂരിലെ നവാസിന്റെ വീട്ടിൽ തിരിച്ചെത്തി.

നവാസിനും കുടുംബത്തിനും ഇത് ഇരട്ടിമധുരമുള്ള വിജയമാണ്. തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ക്ലബ്ബുകൾ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ 19-ഓളം പ്രാവ് വളർത്തൽ പ്രേമികളാണ് പങ്കെടുത്തത്. മുംബൈയിലെ കുഡൂസ് എന്ന സ്ഥലത്തുനിന്നാണ് മത്സരത്തിനായി പ്രാവുകളെ തുറന്നുവിട്ടത്.

കേരളത്തിൽ നിലവിലുള്ള ഏറ്റവും വേഗതയേറിയ ‘സെക്കൻഡ് ഡേ’ റെക്കോഡുകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. പ്രാവുകളുടെ കാലിൽ ഘടിപ്പിച്ച പ്രത്യേക ടാഗുകൾ സ്‌കാൻചെയ്ത് മൊബൈൽ ആപ്പ് വഴിയാണ് സമയം കൃത്യമായി രേഖപ്പെടുത്തിയത്. 2018 മുതൽ പ്രാവുകളെ പരിശീലിപ്പിക്കുന്നതിൽ സജീവമായ ഷാനവാസ്, തന്റെ കഠിന പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നത്. ഭാര്യ സുഹറയും മക്കളായ മുഹമ്മദ് ഷയാൻ, മുഹമ്മദ് ഷഹിൻ, മുഹമ്മദ് ഷദിൻ എന്നിവരും നവാസിന്റെ ഈ വിനോദത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. താനാളൂരിലെ റഫീഖ് സാൽവേയും പ്രാവ് മൂന്നാം സ്ഥാനവും നേടി.

കേരളത്തിൽ ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്നു, കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം- എം.വി. ഗോവിന്ദൻ

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക(ആർട്ടെറി ഫോർസെപ്‌സ്) കുടുങ്ങിയത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇങ്ങനെയൊരു സംഭവമുണ്ടാകാൻ പാടില്ലെന്നും ഒരുതരത്തിലുമുള്ള ഒറ്റപ്പെട്ട സംഭവവും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീഴ്ചയൊക്കെ സ്വാഭാവികമാണെന്നും അതുകൊണ്ടാണ് നടപടിയെടുക്കുന്നതെന്നും ഈ സംഭവം മാത്രം പർവതീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഒരു ഓപ്പറേഷന് ഇങ്ങനെ ഉണ്ടായെന്ന് വെച്ച്, ലക്ഷക്കണക്കിന് ഓപ്പറേഷൻ നടന്നിട്ടുണ്ടല്ലോ, അതിനൊന്നും ഉണ്ടായിട്ടില്ലല്ലോ. അതൊന്നും കാണാതെ ഇത് മാത്രം പർവതീകരിക്കേണ്ട ആവശ്യമില്ല. തുടർച്ചയായി വീഴ്ചകളൊന്നും ഇല്ല. ഒന്നോ രണ്ടോ ഉണ്ടാകും. ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമല്ലേ കേരളം. അതിൽ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ പറ്റുമോ. പക്ഷേ, അതാണ് മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾക്ക് സർക്കാരിനെതിരേ വാർത്ത സൃഷ്ടിക്കണം.

വീഴ്ചയുണ്ടായത് കൊണ്ടാണല്ലോ ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്. ഇത് വളരെ വളരെ ഒറ്റപ്പെട്ട സംഭവമാണ്. ഇങ്ങനെയുള്ള സംഭവമുണ്ടാകാൻ പാടില്ല. ഒരുതരത്തിലുള്ള ഒറ്റപ്പെട്ടസംഭവവും ഇനി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലോടെ ഓരോ വകുപ്പുകളും മുന്നോട്ടുപോകണം. ആരോഗ്യമേഖല സെൻസിറ്റീവായ മേഖലയാണ്. അതിനാൽ വളരെ ശ്രദ്ധയോടെയാണ് ആരോഗ്യമേഖല പോകുന്നത്. എന്നാൽ, ഇങ്ങനെ അപൂർവമായ സംഭവങ്ങളുണ്ടാകാറുണ്ട്. അത് ഒഴിവാക്കാനുള്ള മുൻകരുതലോട് കൂടി മുന്നോട്ടുപോകുമെന്നാണ് സർക്കാരും മന്ത്രിയും തീരുമാനിച്ചത്”, എം.വി. ഗോവിന്ദൻ പറഞ്ഞു.

ഡോക്ടറെ സസ്‌പെൻഡ് ചെയ്താൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധിക്കുമെന്നും അത് ഉറപ്പായിട്ടും ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ചതടക്കമുള്ള സംഭവങ്ങൾ യുഡിഎഫിന്റെ അറിവോടെയാണെന്നും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

”പലസ്ഥലത്തും റീത്ത് വെയ്ക്കുന്നുണ്ടെങ്കിലും ഞങ്ങളാണ് റീത്ത് വെയ്ക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആദ്യമായി റീത്ത് വെച്ചത് യൂത്ത് കോൺഗ്രസാണ്. യൂത്ത് കോൺഗ്രസുകാർക്ക് എന്തുംചെയ്യാനുള്ള അവകാശമുണ്ട് എന്നനിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ഈ നില തുടർന്നാൽ സ്വാഭാവികമായും വരുന്നത് ഇതിന്റെ ഭാഗമായുള്ള പ്രതികരണം കൂടിയാകും. അപ്പോൾ അത് വലിയ സംഘർഷത്തിലേക്കാവും എത്തുക. സംഘർഷമുണ്ടാക്കാനാണ് യൂത്ത് കോൺഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. കേരളം സമാധാനാന്തരീക്ഷത്തിൽ പോവുകയാണ്. അതിനെ തകർക്കാനുള്ള ഗൂഢാലോചന കൂടി ഇതിനുപിന്നിലുണ്ട്. ഇത് യുഡിഎഫ് അറിയാതെ നടക്കുന്നതല്ല. അവർ കൂടി അറിഞ്ഞുനടക്കുന്നതാണ്”, എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അന്തിമ വോട്ടർ പട്ടിക; ഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ, പരാതികൾ വ്യാപകം

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയിൽ വിശദ പരിശോധനയ്ക്ക് രാഷ്ട്രീയ പാർട്ടികൾ. അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും. അന്തിമ പട്ടികയിലും ഒരേ കുടുംബത്തിലുള്ളവർ പല ഭാഗത്തായി എന്ന സ്ഥിതി ചില ബൂത്തുകളിൽ ഉണ്ട്. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നു കൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സി പി എം ഉന്നയിച്ചിരുന്നു. കരടിൽ ഒഴിവാക്കിയ പേരുകൾ സഹിതം അന്തിമ പട്ടികയിൽ ചേർക്കാനായെന്നാണ് പ്രാഥമിക പരിശോധനയിൽ കോൺഗ്രസ് വിലയിരുത്തൽ.

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം മറ്റന്നാൾ

കേരളത്തിൽ റമദാൻ വൃതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കേരളത്തിൽ മാസപ്പിറവി കണ്ടതായി സ്ഥിരീകരണമുണ്ടായില്ലെന്നും നാളെ ശഅബാൻ 30 പൂർത്തിയാക്കി, മറ്റന്നാൾ റമദാൻ 1 ആയിരിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.